സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​താ പ​രിശോധന ഇ​ന്ന്
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഇ​ന്നു ന​ട​ക്കും. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് താ​ലൂ​ക്കി​ലെ സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.
സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള മോ​ട്ടോ​ർ ത​ക​രാ​റു​ക​ൾ ഉ​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നു​മാ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ന്ന് പ്രീ ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും രേ​ഖ​ക​ളും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​ഹി​തം സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്ത​ണ​മെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ​യു​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.
വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ 25നു ​തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജ​ന​മൈ​ത്രി ഹാ​ളി​ൽ സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും അ​റ്റ​ൻ​ഡ​ർ​മാ​ർ​ക്കു​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തും