മ​നു​ഷ്യാ​വ​ക​രാ​ശ ക​മ്മി​ഷ​ൻ സി​റ്റിം​ഗിം​ൽ 20 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ: രോ​ഗം ബാ​ധി​ച്ചെ​ത്തി​യ യു​വ​തി​യ്ക്ക് ചി​കി​ൽ​സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ന്യാ​യീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് നി​ൽ​കി. ക​ടു​ത്ത ശ്വാ​സം മു​ട്ട​ലു​മാ​യെ​ത്തി​യ യു​വ​തി​ക്ക് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക​നു​കൂ​ല​മാ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.
ചി​കി​ൽ​സ നി​ഷേ​ധി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​യ​ർ​മാ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ന്ന​ലെ ക​മ്മീ​ഷ​നു മു​ന്പാ​കെ മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട സം​ഭ​വം ന​ട​ന്ന​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോഗമു​ള്ള പെ​ണ്‍​കു​ട്ടി ശ്വാ​സ ത​ട​സ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ ക​ഞ്ഞി​വെ​ള്ളം കു​ടി​ച്ചാ​ൽ​മ​തി​യെ​ന്ന് ഡ്യൂ​ട്ടി ഡോ​ക്ട​ർ പ​റ​ഞ്ഞാ​ക്ഷേ​പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.
പെ​ണ്‍​കു​ട്ടി വി​വ​രം ആ​രോ​ഗ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ സി​റ്റിം​ഗി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക്ക് രോ​ഗം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി ബ​ഹ​ളം വ​ച്ച് ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന ക്രി​മി​ന​ൽ കേ​സി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് സം​ഭ​വം വ​ള​ച്ചൊ​ടി​ക്കു​ന്ന​തെ​ന്നാ​ണ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ നീ​തി ല​ഭി​ക്കാ​നാ​യി വീ​ണ്ടും ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നു പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. തൊ​ടു​പു​ഴ സ​ർ​ക്കാ​ർ റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ സി​റ്റിം​ഗി​ൽ 89 പ​രാ​തി​ക​ൾ ഇ​ന്ന​ലെ​യെ​ത്തി. ഇ​തി​ൽ 28 ക​ക്ഷി​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​യി. 20 കേ​സു​ക​ൾ ഇ​ന്ന​ലെ​ത്ത​ന്നെ ക​മ്മി​ഷ​ൻ തീ​ർ​പ്പാ​ക്കി. എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സി​ലെ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട സം​ഭ​വ​വും ക​മ്മി​ഷ​ൻ പ​രി​ഗ​ണി​ച്ചു. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം ക​മ്മി​ഷ​ൻ അം​ഗീ​ക​രി​ച്ചി​ല്ല.
സം​ഭ​വ​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നും ക​മ്മി​ഷ​ൻ അ​റി​യി​ച്ചു. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് പ​രാ​തി​ക​ൾ കേ​ട്ടു. ജൂ​ണ്‍ 24നാ​ണ് ക​മ്മി​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ്.