ക​ള്ള​നോ​ട്ട്കേ​സ്; പ്ര​ധാ​ന​ പ്ര​തി​യ​ട​ക്കം നാ​ലു​പേ​ർ കൂ​ടി പി​ടി​യി​ൽ
Wednesday, May 22, 2019 10:11 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം ക​ള്ള​നോ​ട്ട് കേ​സി​ൽ നോ​ട്ടു​നി​ർ​മി​ച്ച​യാ​ൾ അ​ട​ക്കം നാ​ലു​പേ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. നോ​ട്ട​ട​ടി​ക്കു​ന്ന പ്രി​ന്‍റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ത​മി​ഴ്നാ​ട് ക​രൂ​ർ വാ​ങ്ങ​മേ​ട് ആ​ശൈ​ത​ന്പി(33), ഇ​യാ​ളു​ടെ സ​ഹാ​യി വാ​ങ്ങ​പാ​ള​യം പി​ള്ള​യാ​ർ തെ​രു​വി​ൽ ദി​നേ​ശ്കു​മാ​ർ(29), ഇ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രാ​യ തേ​വാ​രം മ​ലിം​ഗ​ർ കോ​വി​ൽ തെ​രു​വി​ൽ പാ​ർ​ത്ഥി​വ​ർ(29), കി​ഴ​ക്കേ​ത്തെ​രു​വി​ൽ മ​ൻ​മ​ഥ​ൻ(29) എ​ന്നി​വ​രെ​യാ​ണ് നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ശൈ​ത​ന്പി​യു​ടെ വീ​ട്ടി​ലാ​ണ് ക​ള്ള​നോ​ട്ട് നി​ർ​മാ​ണം ന​ട​ന്നി​രു​ന്ന​ത്.

ഇ​വി​ടെ​നി​ന്നും നോ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രി​ന്‍റ​ർ, ഇ​തി​നാ​വ​ശ്യ​മാ​യ പേ​പ്പ​ർ, ക​ട്ട​ർ, മ​ഷി, നോ​ട്ടി​ൽ ത്രെ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സെ​ല്ലോ ടേ​പ്പ്, പ​ശ, നോ​ട്ടി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം പ​തി​ക്കു​ന്ന​തി​നു​ള്ള സീ​ൽ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. ഇ​വി​ടെ​നി​ന്നാ​ണ് ഒ​രു​ല​ക്ഷം രൂ​പ​യു​ടെ 500-ന്‍റെ വ്യാ​ജ​നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തൂ​ക്കു​പാ​ലം, ബാ​ല​ഗ്രാം എ​ന്നി​വി​ട​ങ്ങ​ളി​ൽ 500 ന്‍റെ ക​ള്ള​നോ​ട്ട് മാ​റി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ തേ​വാ​രം മു​ത​ൽ സ്ട്രീ​റ്റ് അ​രു​ണ്‍​കു​മാ​റി​നെ(​ഗ​ണ​പ​തി-24) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബാ​ല​ഗ്രാ​മി​ലെ ഇ​യാ​ളു​ടെ ഷെ​ഡി​ൽ നി​ന്നു​മാ​ണ് 7500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് അ​ട​ക്കം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മേ​ലെ​ഗൂ​ഡ​ല്ലൂ​ർ രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ൽ ഭാ​സ്ക​ര​ൻ(47) ഓ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു. ഭാ​സ്ക​ര​നെ ചൊ​വ്വാ​ഴ്ച ക​ന്പ​ത്തു​നി​ന്നും പി​ടി​കൂ​ടി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്.

പാ​ർ​ത്ഥി​വ​നും മ​ൻ​മ​ഥ​നു​മാ​ണ് ക​ള്ള​നോ​ട്ടി​ന്‍റെ ഏ​ജ​ന്‍റു​മാ​ർ. ഒ​റി​ജി​ന​ൽ നോ​ട്ടി​ന്‍റെ മൂ​ന്നി​ര​ട്ടി ക​ള്ള​നോ​ട്ടു​ക​ളാ​ണ് സം​ഘം ന​ൽ​കി​വ​ന്നി​രു​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണ് അ​രു​ണ്‍​കു​മാ​റും ഭാ​സ്ക​ര​നും ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​യ​ത്. ര​ണ്ട് പേ​പ്പ​റു​ക​ളി​ൽ നോ​ട്ടി​ന്‍റെ ര​ണ്ടു​വ​ശ​ങ്ങ​ൾ പ്രി​ന്‍റ് ചെ​യ്ത ശേ​ഷം സെ​ല്ലോ​ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ത്രെ​ഡും നോ​ട്ടി​ന്‍റെ വെ​ള്ള​യി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം സീ​ൽ ചെ​യ്തു​മാ​ണ് നോ​ട്ട് നി​ർ​മി​ച്ചി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ 1,50,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ നി​ർ​മി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ 1,10,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 40,000 രൂ​പ​യോ​ളം ത​മി​ഴ്നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത​താ​യാ​ണ് ക​രു​തു​ന്ന​ത്.

ഒ​രു​മാ​സം മു​ന്പ് മാ​ത്ര​മാ​ണ് ക​ള്ള​നോ​ട്ട് നി​ർ​മാ​ണം ആ​ശൈ​ത​ന്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി പി.​പി. ഷം​സ്, നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സ്ക്വാ​ഡു​ക​ളാ​ണ് ക​ള്ള​നോ​ട്ട് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ.​എ. സാ​ബു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റെ​ജി​മോ​ൻ, സ​ന്തോ​ഷ് വ​ർ​ഗീ​സ്, ബി​ജു ലൂ​ക്കോ​സ്, ഗ്രെ​യ്സ​ണ്‍ ആ​ന്‍റ​ണി, ബി. ​സ​തീ​ഷ്, റി​ജോ​മോ​ൻ വ​ർ​ഗീ​സ്, ഗീ​തു ഗോ​പി​നാ​ഥ്, സ​തീ​ഷ്കു​മാ​ർ, ഷാ​നു എം. ​വാ​ഹി​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്. പ്ര​തി​ക​ളെ ഇ​ടു​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.