കൃ​ഷി​ഭൂ​മി ത​രി​ശാ​യി, മ​ണ്ണെ​ല്ലാം ഒ​ലി​ച്ചു​പോ​യി
Wednesday, May 22, 2019 10:11 PM IST
ചെ​റു​തോ​ണി: മ​ഹാ​പ്ര​ള​യം ക​ശ​ക്കി​യെ​റി​ഞ്ഞ കൃ​ഷി​യി​ടം ത​രി​ശു​ഭൂ​മി​യാ​യി.​കൃ​ഷി​യെ പു​ന​രു​ദ്ധ​രി​ക്കാ​ൻ ക​ർ​ഷ​ക​ർ ഇ​നി ക​ഠി​ന പ്ര​യ​ത്നം ന​ട​ത്തേ​ണ്ടി​വ​രും. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ത​ക​ർ​ന്നു​പോ​യ കൃ​ഷി​ഭൂ​മി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

ചെ​രി​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ടം ഒ​ലി​ച്ചു​പോ​യ​തോ​ടെ ഇ​വി​ടം പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​യി​തീ​ർ​ന്നു.​വ​ലു​തും ചെ​റു​തു​മാ​യ ക​ല്ലു​ക​ളാ​ൽ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് മ​ണ്ണ് അ​ല്പം​പോ​ലും അ​വ​ശേ​ഷി​ച്ചി​ട്ടി​ല്ല. ഇ​താ​ണ് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.​

ക​ല്ലു​ക​ൾ​കൊ​ണ്ട് ക​യ്യാ​ല​നി​ർ​മി​ക്കാ​മെ​ങ്കി​ലും കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ മ​ണ്ണി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്.​പ​ല​രു​ടെ​യും കൃ​ഷി​ഭൂ​മി​ക​ൾ വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം ന​ഷ്ട​പ്പെ​ട്ട​തും ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​ഒ​രു മ​നു​ഷ്യാ​യു​സി​ലെ ക​ഠി​നാ​ധ്വാ​നം മു​ഴു​വ​ൻ ഒ​ലി​ച്ചു​പോ​യ​തി​ന്‍റെ വേ​ദ​ന ഇ​നി​യും മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും വീ​ണ്ടും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.​എ​ന്നാ​ൽ ഇ​തി​ന് സ​ർ​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്.
ഈ ​മ​ണ്ണി​നെ​ന്തു​പ​റ്റി ?

ഈ ​മ​ണ്ണി​നെ​ന്തു​പ​റ്റി ?ഒ​ന്നു​മ​ങ്ങ് ശ​രി​യാ​വു​ന്നി​ല്ല,വി​ള​വ് കു​റ​യു​ന്നു.​കൃ​ഷി​ക​ൾ പാ​ടേ ന​ശി​ക്കു​ന്നു-​ഇ​ങ്ങ​നെ​പോ​കു​ന്നു ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി​ക​ൾ.​

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം സ​മീ​പ കാ​ല​ത്ത് കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ളൊ​ന്നും പ​ഴ​യ​തു​പോ​ലെ വി​ള​വു ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.​ഇ​തി​നി​ടെ​യാ​ണ് ഇ​രു​ട്ട​ടി​യാ​യി പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ശി​ച്ച​ത്.​എ​ന്തു കൃ​ഷി ചെ​യ്താ​ലും വി​ജ​യി​ക്കു​ന്നി​ല്ല.​ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ല്ലാ​വി​ള​ക​ളും ന​ശി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന കൊ​ക്കോ ഫ​ലം ത​രാ​താ​യി. പൂ ​വി​രി​യു​ന്നു​ണ്ടെ​ങ്കി​ലും അ​തു പൊ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ് പ​തി​വ്. കു​രു​മു​ള​ക് വി​ള​വി​ല്ലാ​താ​വു​ക​യും ഉ​ണ​ങ്ങി​ക്ക​രി​യു​ക​യു​മാ​ണ്.​ജാ​തി​ക്ക മൂ​പ്പെ​ത്താ​തെ പൊ​ഴി​ഞ്ഞു ന​ശി​ക്കു​ന്നു.​ഉ​ല്പാ​ദ​ന​വും കു​റ​ഞ്ഞു.​പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ​വ​യും നേ​ര​ത്തെ​യു​ള്ള​തി​ന്‍റെ നാ​ലി​ലൊ​ന്ന് കാ​യ്ഫ​ല​ത്തി​ലേ​ക്ക് കു​റ​ഞ്ഞു. എ​ന്തി​ന് പു​ര​യി​ട​ത്തി​ൽ യ​ഥേ​ഷ്ട​മു​ണ്ടാ​യി​രു​ന്ന പ​പ്പാ​യ​പോ​ലും ഇ​ല്ലാ​താ​യെ​ന്ന് ക​ർ​ഷ​ക​ർ വി​ല​പി​ക്കു​ന്നു.

ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യും വേ​ണം

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും മ​ണ്ണ് പ​രി​ശോ​ധി​ച്ച് അ​നു​യോ​ജ്യ​മാ​യ കൃ​ഷി​യെ​ക്കു​റി​ച്ചും കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യും അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഏ​താ​നും വ​ർ​ഷം മു​ന്പു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും പി​ന്നീ​ടു​ണ്ടാ​യ ശ​ക്ത​മാ​യ വേ​ന​ലി​ലും മ​ല​യോ​ര​ത്തെ കാ​ർ​ഷി​ക​മേ​ഖ​ല താ​ളം തെ​റ്റി​യി​രു​ന്നു. ഏ​റ്റ​വു​മ​ധി​കം കു​രു​മു​ള​ക് കൃ​ഷി​ചെ​യ്തി​രു​ന്ന തോ​പ്രാം​കു​ടി മേ​ഖ​ല​യി​ൽ കു​രു​മു​ള​ക് അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ തേ​യി​ല​കൃ​ഷി രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്.

ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക്
തി​രി​ഞ്ഞ​ത് നി​വൃ​ത്തി​യി​ല്ലാ​തെ

ക്ഷീ​ര​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കാ​ലി​വ​ള​ർ​ത്ത​ൽ ആ​ദാ​യ​ക​ര​മ​ല്ലെ​ങ്കി​ലും ഇ​തി​ലേ​ക്ക് പു​തു​താ​യി ആ​ളു​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത് ആ​ത്മ​ഹ​ത്യ​ചെ​യ്യാ​നാ​വി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​രാ​പ്പ​ക​ലി​ല്ലാ​ത്ത അ​ധ്വാ​ന​വും ക​ഷ്ട​പ്പാ​ടു​മെ​ല്ലാം സ​ഹി​ക്കു​ന്ന​ത് ജീ​വി​ക്കാ​ൻ വേ​റെ മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്.

മ​റ്റ് തൊ​ഴി​ലി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ജോ​ലി​ചെ​യ്യു​ക​യും യാ​തൊ​രു സ്വാ​ത​ന്ത്ര്യ​വു​മി​ല്ലാ​താ​വു​ക​യും ചെ​യ്യു​ന്ന തൊ​ഴി​ലാ​ണ് കാ​ലി​വ​ള​ർ​ത്ത​ൽ.​എ​ന്നാ​ൽ അ​തി​നു​ത​ക്ക പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നു​മി​ല്ലാ​യെ​ന്ന​താ​ണ് വാ​സ്ത​വം.​ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി സ​ർ​ക്കാ​ർ പാ​ലി​നു വി​ല കൂ​ട്ടും.​ഇ​തി​ന്‍റെ മ​റ​വി​ൽ അ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ലി​ത്തീ​റ്റ​യ്ക്കും വി​ല​കൂ​ട്ടും.​ഫ​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു പാ​ൽ വി​ല വ​ർ​ധ​ന​കൊ​ണ്ടു പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. പാ​ലി​ന് വി​ല വ​ർ​ധി​പ്പി​ക്കാ​തെ ക്ഷീ​ര​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി ന​ൽ​കു​ക​യും തൊ​ഴി​ലു​റ​പ്പ്പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ ക്ഷീ​ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ഒ​രു​പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​കും.

കാ​ല​വ​ർ​ഷം-​മ​ല​യോ​ര​
ജ​ന​ത​യു​ടെ നെ​ഞ്ചി​ടി​പ്പു കൂ​ടു​ന്നു

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തെ ദു​ര​നു​ഭ​വ​ങ്ങ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ സൃ​ഷ്ടി​ച്ച ഭീ​തി ഇ​നി​യും വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല.​ഇ​തി​നി​ടെ മ​റ്റൊ​രു കാ​ല​വ​ർ​ഷം കൂ​ടി പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഹൈ​റേ​ഞ്ചി​ലെ റോ​ഡു​ക​ൾ പ​ല​തും മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ന​ത്ത മ​ഴ​പെ​യ്താ​ൽ ഇ​ത്ത​വ​ണ​യും മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര​വ​ധി വീ​ടു​ക​ൾ വി​ണ്ടു​കീ​റി​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​മാ​ണി​രി​ക്കു​ന്ന​ത്.​പ​ല​യി​ട​ങ്ങ​ളി​ലും ഭൂ​മി താ​ഴ്ന്നു​പോ​വു​ക​യും വി​ണ്ടു​കീ​റു​ക​യും ചെ​യ്തു.​മ​ഴ​പെ​യ്യു​ന്പോ​ൾ വെ​ള്ളം താ​ഴ്ന്നി​റ​ങ്ങു​ന്ന​തോ​ടെ വീ​ണ്ടും വ​ലി​യ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര ജ​ന​ത.​ക​ന​ത്ത​മ​ഴ

പെ​യ്തി​ല്ലെ​ങ്കി​ൽ ത​ന്നെ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.​ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി​ക്ക​ണ്ടി​രു​ന്ന കാ​ല​വ​ർ​ഷ​ത്തെ മ​ല​യോ​ര ജ​ന​ത ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.