ദു​രി​ത​ത്തി​ൽ നി​ന്നു ക​ര​ക​യ​റാ​തെ കു​ഞ്ഞും കു​ടും​ബ​വും
Wednesday, May 22, 2019 10:11 PM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ പ്ര​ള​യം സ​മ്മാ​നി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്നും ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി പോ​ത്താ​ട്ട് വീ​ട്ടി​ൽ കു​ഞ്ഞും കു​ടും​ബ​വും ഇ​നി​യും മു​ക്ത​രാ​യി​ട്ടി​ല്ല.​ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ത​ങ്ങ​ളു​ടെ വീ​ട് ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കാ​ലം അ​തി​ജീ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​ദ​ന്പ​തി​ക​ൾ. കൈ​ത്ത​റി​പ്പ​ടി ക​ല്ലാ​ർ​കു​ട്ടി റോ​ഡ​രി​കി​ലാ​ണ് ഇ​വ​രു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ​കെ​യു​ണ്ടാ​യി​രു​ന്ന 50 സെ​ന്‍റ് ഭൂ​മി​യി​ൽ 10 സെ​ന്‍റ് മ​ണ്ണി​ടി​ച്ചി​ലി​ൽ ന​ശി​ച്ചു.
റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ടി​ന്‍റെ മു​റ്റം ഇ​ടി​ഞ്ഞ് വീ​ടി​ന് വി​ള്ള​ലും സം​ഭ​വി​ച്ചു.​റോ​ഡി​ൽ നി​ന്നും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വ​രു​ടെ വീ​ട് താ​മ​സ​യോ​ഗ്യ​മാ​കൂ.
പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി അ​റു​പ​തി​നാ​യി​രം രൂ​പ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​നും വീ​ട് ബ​ല​പ്പെ​ടു​ത്താ​നും ആ ​തു​ക പ​ര്യാ​പ്ത​മ​ല്ലെ​ന്ന് കു​ഞ്ഞ് പ​രാ​തി​പ്പെ​ടു​ന്നു.​പ്ര​ള​യം ക​ലി​തു​ള്ളി​യ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ 19 ദി​വ​സം ഇ​രു​വ​രും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യെ​ങ്കി​ലും ഭീ​തി​യൊ​ഴി​യാ​ത്ത​തി​നാ​ൽ മ​ക​ന്‍റെ ഒ​പ്പ​മാ​യി​രു​ന്നു ഏ​താ​നും ദി​വ​സ​ത്തെ താ​മ​സം.​
വീ​ട് താ​മ​സ​യോ​ഗ്യ​മെ​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​താ​ണെ​ന്നും റോ​ഡി​ൽ നി​ന്നും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ കു​റ​ഞ്ഞ​ത് മൂ​ന്നു ല​ക്ഷം രൂ​പ​യെ​ങ്കി​ലും വേ​ണ​മെ​ന്നും കു​ഞ്ഞ് പ​റ​യു​ന്നു.​
വാ​ർ​ധ​ക്യം ബാ​ധി​ച്ച ത​ങ്ങ​ൾ​ക്ക് ഇ​ത്ര​യും തു​ക സ്വ​രു​ക്കൂ​ട്ടാ​നാ​വി​ല്ല.​അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.​വ്യാ​പ​ക​മാ​യി ഹൈ​റേ​ഞ്ചി​ൽ ഭൂ​മി വി​ണ്ടു കീ​റി​യ​ത് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ദു​രി​തം വി​ത​ച്ച​ത്.
ജാ​തി​യും കൊ​ക്കോ​യും കു​രു​മു​ള​കു ചെ​ടി​യു​മെ​ല്ലാം ന​ടു​വെ പി​ള​ർ​ന്ന ഭൂ​മി​യു​ടെ ഗ​ർ​ത്ത​ത്തി​ൽ ആ​ണ്ടു പോ​കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് നി​രാ​ശ​യോ​ടെ നോ​ക്കി നി​ൽ​ക്കേ​ണ്ടി​വ​ന്നു. തു​ട​ക്ക​ത്തി​ലു​ണ്ടാ​യ പ​രി​ശോ​ധ​ന​ക​ളും നീ​രീ​ക്ഷ​ണ​ങ്ങ​ളും ഒ​ഴി​ച്ചാ​ൽ ക​ർ​ഷ​ക​ർ ഇ​പ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ ഉ​ത്ത​രം കി​ട്ടാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. പ​ഠ​ന​ങ്ങ​ൾ​ക്ക് ശേ​ഷം വ്യ​ക്ത​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യോ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.​
ഭൂ​മി​യു​ടെ വി​ണ്ട് കീ​റ​ൽ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും ത​ങ്ങ​ളു​ടെ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​താ​യി അ​ഞ്ചേ​ക്ക​റോ​ളം ഭൂ​മി വി​ണ്ടു കീ​റി ന​ശി​ച്ച അ​ടി​മാ​ലി സ്വ​ദേ​ശി മാ​താ​ളി​പ്പാ​റ ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.​
ഇ​ത്ത​വ​ണ​ത്തെ കാ​ല​വ​ർ​ഷ​ത്തെ എ​ങ്ങ​നെ അ​തി​ജീ​വി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​നും ഈ ​ക​ർ​ഷ​ക​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല.​അ​ധ്വാ​നി​ച്ചാ​ൽ പൊ​ന്ന് വി​ള​യു​മാ​യി​രു​ന്ന ത​ന്‍റെ കൃ​ഷി​യി​ടം സോ​യി​ൽ പൈ​പ്പിം​ഗി​നു ശേ​ഷം ത​രി​ശാ​യി കി​ട​ക്കു​ന്നു​വെ​ന്നും ന​രേ​ന്ദ്ര​ൻ സ​ങ്ക​ട​ത്തോ​ടെ ഓ​ർ​മി​ക്കു​ന്നു.​
ക​ർ​ഷ​ക​ർ​ക്കു പു​റ​മെ വ്യാ​പാ​രി​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​ പ്ര​യ​ത്തെ തു​ട​ർ​ന്നു വെ​ള്ളം ക​യ​റി ക​ട​ക​ളും ഉ​ത്പ്പ​ന്ന​ങ്ങ​ളും ന​ശി​ച്ച വ്യാ​പാ​രി​ക​ൾ പ​ല​രും ക​ട​ബാ​ധ്യ​ത​യി​ൽ​പ്പെ​ട്ട് ന​ട്ടം തി​രി​യു​ന്ന സ്ഥി​തി​യാ​ണ്.