ഓ​ട്ടോ​യു​മാ​യി മ​ര​ണ​പ്പാ​ച്ചി​ൽ; പ​തി​നേ​ഴു​കാ​ര​ൻ പി​ടി​യി​ൽ
Wednesday, May 22, 2019 10:11 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ട്ടോ ഓ​ടി​ച്ച് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി കൂ​ടി. വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ എ​സ്ഐ യ്ക്ക് ​പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്പി​ൽ നി​ന്നും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ ക​യ​റ്റി മു​ട്ടം റോ​ഡി​ലേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ ക​ണ്ട് കോ​ട​തി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന എ​സ്ഐ എം.​പി.​സാ​ഗ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ട്ടോ നി​ർ​ത്താ​ൻ ത​യാ​റാ​കാ​തി​രു​ന്ന പ​തി​നേ​ഴു​കാ​ര​ൻ അ​മി​ത​വേ​ഗ​ത്തി​ൽ തൊ​ടു​പു​ഴ പാ​ല​ത്തി​ൽ വാ​ഹ​നം വെ​ട്ടി​ത്തി​രി​ച്ച് തി​രി​കെ പോ​കാ​ൻ ശ്ര​മി​ച്ചു. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ എ​സ്.​ഐ ഓ​ട്ടോ​യു​ടെ പി​ന്നാ​ലെ ഓ​ടി​യെ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ട്രാ​ഫി​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡി​വൈ​ഡ​ർ ഉ​പ​യോ​ഗി​ച്ച് റോ​ഡി​ൽ ഓ​ട്ടോ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തും ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് പാ​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളോ​ട് പു​റ​ത്തേ​യ്ക്ക് ചാ​ടാ​ൻ ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് പേ​ടി​ച്ച​ര​ണ്ട കു​ട്ടി​ക​ൾ ഓ​ടു​ന്ന ഓ​ട്ടോ​യി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങി​യെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല. വാ​ഹ​നം ഓ​ടി​ച്ചു പോ​കാ​ൻ തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഞ്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ട്ടോ ഇ​ടി​ച്ചു. പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ട് ബൈ​ക്കു​ക​ൾ കൈ ​കാ​ണി​ച്ച് ഇ​തി​ൽ എ​സ്ഐ​യും ട്രാ​ഫി​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഓ​ട്ടോ​യു​ടെ പി​ന്നാ​ലെ പോ​യി. വാ​ഹ​നം വേ​ഗ​ത​കു​റ​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ബൈ​ക്കി​ൽ നി​ന്നി​റ​ങ്ങി എ​സ്ഐ ഓ​ട്ടോ​യി​ൽ പി​ടി​ത്ത​മി​ട്ടെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത​കൂ​ട്ടി പി​ന്നെ​യും മു​ന്നോ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു പോ​യ എ​സ്ഐ​യു​ടെ കൈ​വി​ര​ലു​ക​ൾ​ക്കു പ​രി​ക്കേ​റ്റു.
തു​ട​ർ​ന്ന് മു​ത​ലി​യാ​ർ​മ​ഠം ഭാ​ഗ​ത്തേ​യ്ക്കു​പോ​യ ഓ​ട്ടോ റോ​ഡു പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ മു​ന്പോ​ട്ട് പോ​കാ​ൻ ക​ഴി​യാ​തെ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 279 -ാംവ​കു​പ്പ് പ്ര​കാ​രം കേ​സ് ചാ​ർ​ജു ചെ​യ്തു വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ഹ​ന​ത്തി​ൽ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന​റി​യാ​ൻ വാ​ഹ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ഓ​ണ​റാ​യ ഇ​യാ​ളു​ടെ മാ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഓ​ട്ടോ​യു​ടെ പെ​ർ​മി​റ്റ് റ​ദ്ദു ചെ​യ്യാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​നു ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും എ​സ്ഐ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ എ​സ്ഐ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.