മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ലെ അ​ന​ധി​കൃ​ത ഷെ​ഡ് പൊ​ളി​ച്ചു നീ​ക്കി
Wednesday, May 22, 2019 10:11 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചി​രു​ന്ന ഷെ​ഡ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു നീ​ക്കി. സ​മീ​പ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ വി​ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ർ പോ​ളി​നും ഫ​ള​ക്സും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഷെ​ഡ് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പൊ​ളി​ച്ച​ത്. ത​ട്ടു​ക​ട​ക്കാ​ർ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ, മേ​ശ, ജാ​ർ എ​ന്നി​വ​യും ന​ഗ​ര​സ​ഭാ വാ​ഹ​ന​ത്തി​ൽ നീ​ക്കം ചെ​യ്തു. ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​ന​വും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ മൈ​താ​ന​ത്തി​ന്‍റെ ഗേ​റ്റി​ന്‍റെ ഗ്രി​ല്ല് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ്, ജോ​യി​ന്‍റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​യ്സ്, അ​ഖി​ല, മ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.