മ​ത സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ വ​ലി​യ വ​ന്ദ​നം: ജോ​സ​ഫ് ക​ല്ലൂ​പ​റ​ന്പ​ത്തി​ലച്ച​ന് യാ​ത്ര​യ​യ​പ്പ്
Wednesday, May 22, 2019 10:11 PM IST
പെ​രു​വ​ന്താ​നം: റം​സാ​ൻ വ്ര​ത​കാ​ല​ത്ത് മ​ത​സൗ​ഹാ​ർ​ദ്ദം വി​ളി​ച്ചോ​തി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ൽ സു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ​ക്ക് ശേ​ഷം സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ല്ലൂ​പ​റ​ന്പ​ത്തി​ന് മു​സ്ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഇ​ട​വ​ക​യി​ലെ എ​ട്ടു​വ​ർ​ഷ​ത്തെ സേ​വ​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് എ​രു​മേ​ലി ഉ​ണ്ണി​ക്കൂ​പ്പ​യി​ലേ​ക്ക് സ്ഥ​ലം​മാ​റി പോ​കു​ന്ന​ത്.
ഇ​ട​വ​ക വി​കാ​രി​യാ​യി പെ​രു​വ​ന്താ​ന​ത്ത് എ​ത്തി​യ നാ​ൾ മു​ത​ൽ പെ​രു​വ​ന്താ​നം ജ​മാ​അ​ത്തി​ൽ റം​സാ​ൻ, ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.
ക്രി​സ്തു​മ​സ് പോ​ലു​ള്ള ആ​ഘോ​ഷ​വേ​ള​ക​ളി​ൽ ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ഇ​മാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രി​ച്ചും സ​ന്തോ​ഷം പ​ങ്കു​വ​യ്ക്ക​ൽ പ​തി​വാ​യി​രു​ന്നു.
ഇ​ട​വ​ക​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ പെ​രു​വ​ന്താ​നം മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് മൗ​ല​വി അ​ൽ കൗ​സ​രി, ഫാ. ​ജോ​സ​ഫ് ക​ല്ലൂ​പ​റ​ന്പ​ലി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.