റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്നു
Wednesday, May 22, 2019 10:13 PM IST
വെ​ള്ള​ത്തൂ​വ​ൽ: സെ​ൻ്ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ക​ല്ലാ​ർ​ക്കു​ട്ടി-​വെ​ള്ള​ത്തൂ​വ​ൽ-​മേ​രി​ലാ​ന്‍റ് റോ​ഡ് പ​ണി നീ​ളു​ന്നു. ഫ​ണ്ട് അ​നു​വ​ദി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങാ​നു​ള്ള യാ​തൊ​രു നീ​ക്ക​വു​മി​ല്ല. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡ് മ​ഴ​ക്കാ​ല​ത്തോ​ടെ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​കും.

അ​ധ്യാ​പ​ക നി​യ​മ​നം

ഏ​ല​പ്പാ​റ: ഗ​വ. യു.​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ(​ത​മി​ഴ്), യു​പി​എ​സ്എ(​മ​ല​യാ​ളം, ത​മി​ഴ്) അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 30 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും.