യു​ഡി​എ​ഫ് വി​ജ​യം അ​തു​ല്യം, അ​നു​പ​മം
Thursday, May 23, 2019 10:26 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് സ​ക​ല പ്ര​തീ​ക്ഷ​ക​ളെ​യും അ​തി​ലം​ഘി​ക്കു​ന്ന വി​ജ​യം. മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് 17-ാം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത്. 1984-ൽ ​പി.​ജെ.​കു​ര്യ​ൻ നേ​ടി​യ 1,30,624 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്നു എ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം. ഇ​തി​നെ​യും മ​റി​ക​ട​ന്നാ​ണ് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. ഇ​ത്ത​വ​ണ 1,071,53 വോ​ട്ടി​ന്‍റെ ച​രി​ത്ര വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ഏ​റ്റു​മു​ട്ടി​യ​തെ​ന്നു പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ 50,542 വോ​ട്ടി​ന്‍റെ മേ​ൽ​ക്കൈ നേ​ടി വി​ജ​യി​ച്ച ജോ​യ്സ് ജോ​ർ​ജി​നെ​യാ​ണ് ഇ​ത്ത​വ​ണ ഡീ​ൻ ത​റ​പ​റ്റി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ എ​ൻ​ഡി​എ 50,438 വോ​ട്ടു​ക​ളാ​ണ് നേ​ടി​യി​രു​ന്ന​ത്. ഇ​ക്കു​റി 78,648 വോ​ട്ടാ​ണ് അ​വ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഡീ​ൻ വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ നേ​ടു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ദൃ​ശ്യ​മാ​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​വാ​റ്റു​പു​ഴ,കോ​ത​മം​ഗ​ലം,തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ൾ ഒ​ഴി​ച്ച് നാ​ലു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ജോ​യി​സ് ജോ​ർ​ജാ​ണ് ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. ഇ​ത്ത​വ​ണ ഒ​രു മ​ണ്ഡ​ല​ത്തി​ൽ പോ​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ നേ​ട്ടം ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ എ​ൽ​ഡി​എ​ഫി​ന് അ​ടി പ​ത​റി. മ​ന്ത്രി എം.​എം.​മ​ണി​യു​ടെ മ​ണ്ഡ​ല​മാ​യ ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ജോ​യി​സ് ജോ​ർ​ജ് നേ​ടി​യ വ​ലി​യ ഭൂ​രി​പ​ക്ഷം മ​റി ക​ട​ന്ന ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​വി​ടെ വ്യ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തി ആ​ധി​പ​ത്യ​മു​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​രു മ​ണ്ഡ​ല​ത്തി​ലും ഡീ​നി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​ൻ ജോ​യി​സ് ജോ​ർ​ജി​നു ക​ഴി​ഞ്ഞി​ല്ല. തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ 3,088 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സി​നു ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ ഇ​വി​ടെ 37,023 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് ഡീ​ൻ എ​ൽ​ഡി​എ​ഫി​നെ ഞെ​ട്ടി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ 5,572 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം 32,539 എ​ന്ന അ​ഞ്ച​ക്ക​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യി. കോ​ത​മം​ഗ​ല​ത്ത് നേ​ടി​യ 2,476 വോ​ട്ടി​ന്‍റെ ലീ​ഡ് ഇ​ത്ത​വ​ണ 20,596 ആ​യി വ​ർ​ധി​പ്പി​ച്ചു. സി​പി​എ​മ്മി​ന്‍റെ​യും എം.​എം. മ​ണി​യു​ടെ​യും ത​ട്ട​ക​മാ​യ ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ജോ​യി​സ് ജോ​ർ​ജ് നേ​ടി​യ 22,692 വോ​ട്ടി​ന്‍റെ ആ​ധി​പ​ത്യം മ​റി ക​ട​ന്ന​തു കൂ​ടാ​തെ ഡീ​ൻ 12494 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടു​ക​യും ചെ​യ്തു. ഇ​ടു​ക്കി​യി​ൽ 13,749 വോ​ട്ടാ​യി​രു​ന്നു ജോ​യി​സ് ജോ​ർ​ജി​ന്‍റെ ഭൂ​രി​പ​ക്ഷം. ഇ​ത്ത​വ​ണ ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​വി​ടെ 20,982 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി. പീ​രു​മേ​ട്ടി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് 5979 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ ഇ​പ്രാ​വ​ശ്യം യു​ഡി​എ​ഫ് നേ​ടി​യ​ത് 23380 വോ​ട്ടി​ന്‍റെ ലീ​ഡ്. ദേ​വി​കു​ള​ത്ത് ജോ​യി​സ് ജോ​ർ​ജ് 9121 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​പ്പോ​ൾ ഡീ​നി​ന് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 24036 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്.

ജോ​യ്സ് സ്വ​ന്തം
ബൂ​ത്തി​ൽ
47വോ​ട്ടി​നു പി​ന്നി​ൽ

ചെ​റു​തോ​ണി: എ​ൽ​ഡി​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് സ്വ​ന്തം ബൂ​ത്താ​യ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ 88-ാം ന​ന്പ​ർ ബൂ​ത്തി​ൽ 47 വോ​ട്ടി​നു​പി​ന്നി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ബൂ​ത്തി​ൽ 250 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു.

വാ​ക്കു​ഫ​ലി​ച്ചു,
ക​ല്ലാ​റി​ന്
സ്വ​ർ​ണ​മോ​തി​രം മി​ച്ചം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് ലീ​ഡ് ചെ​യ്താ​ൽ സ്വ​ർ​ണ​മോ​തി​രം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​ന്‍റെ വാ​ഗ്ദാ​നം. ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഡീ​ൻ നേ​ടി​യ​തോ​ടെ സ്വ​ർ​ണ മോ​തി​രം ക​ല്ലാ​റി​ന്‍റെ കൈ​യി​ൽ ഭ​ദ്രം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മേ​റ്റ​ശേ​ഷം യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഓ​രോ യോ​ഗ​ങ്ങ​ളി​ലും ഇ​ടു​ക്കി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ർ​ത്തി​ച്ചി​രു​ന്നു. നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്പോ​ഴും പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ഉ​മ്മ​ൻ ചാ​ണ്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​നു ന​റു​ക്കു​വീ​ണ​പ്പോ​ൾ സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യാ​യി. പ്ര​ചാ​ര​ണ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ഡീ​നി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ര​വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു.

നോ​ട്ട​യ്ക്ക് 5317
വോ​ട്ടു​ക​ൾ

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ലോ​ക​സ്ഭാ മ​ണ്ഡ​ല​ത്തി​ൽ 5317 വോ​ട്ടു​ക​ൾ നോ​ട്ട​യ്ക്ക് ല​ഭി​ച്ചു. ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വോ​ട്ടു​ക​ൾ നോ​ട്ട​യ്ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 902 വോ​ട്ടു​ക​ൾ. കൂ​ടാ​തെ 20 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും നോ​ട്ട​ക്കു ല​ഭി​ച്ചു.

ശ​ബ​രി​മ​ല വി​ഷ​യം
ഏ​ശാ​തെ എൻഡിഎ

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ഇ​ത്ത​വ​ണ ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ നി​ല മെ​ച്ച​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു മ​ൽ​സ​രി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ എ​ൻ​ഡി​എ സ​ഖ്യ ക​ക്ഷി​യാ​യ ബി​ഡി​ജെഎ​സി​നാ​യി​രു​ന്നു സീ​റ്റ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സാ​ബു കു​ര്യ​ൻ നേ​ടി​യ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് ഇ​ത്ത​വ​ണ മ​ൽ​സ​രി​ച്ച ബി​ജു കൃ​ഷ്ണ​ൻ നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ 50438 വോ​ട്ടാ​ണ് എ​ൻ​ഡി​എ​യ്ക്കു ല​ഭി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ബി​ജു​കൃ​ഷ്ണ​ൻ 78648 വോ​ട്ടു​ക​ൾ നേ​ടി. ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 28210 വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. എ​ന്നാ​ൽ ബി​ഡി​ജെ​സി​നു സീ​റ്റ് ന​ൽ​കി​യ​തി​ൽ ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം ബി​ജെ​പി നേ​താ​ക്ക​ളി​ൽ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റ്റു ജി​ല്ല​ക​ളി​ലെ​പോ​ലെ ഇ​ടു​ക്കി​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

തു​ട​ക്കം മു​ത​ൽ ലീ​ഡ്
നി​ല​നി​ർ​ത്തി ഡീ​ൻ

ചെ​റു​തോ​ണി: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​യ​ലീ​ഡ് നി​ല​നി​ർ​ത്തി. ഒ​ടു​വി​ൽ 1,71,053 വോ​ട്ടി​ന്‍റെ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു. ആ​ദ്യ റൗ​ണ്ട് എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഡീ​ൻ കു​ര്യാ​ക്കോ​സി​നാ​യി​രു​ന്നു മേ​ൽ​ക്കോ​യ്മ. ഏ​റ്റ​വും കൂ​ടു​ത​ൽ ലീ​ഡ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. 3063 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ഇ​വി​ടെ ആ​ദ്യ റൗ​ണ്ടി​ൽ ഡീ​നി​നു​ണ്ടാ​യ​ത്. ഏ​റ്റ​വും കു​റ​വ് 303വോ​ട്ട് ലീ​ഡ് ഉ​ടു​ന്പ​ഞ്ചോ​ല​യി​ലാ​യി​രു​ന്നു. മു​ഴു​വ​ൻ വോ​ട്ടു​ക​ളും എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് തൊ​ടു​പു​ഴ​നി​യോ​ജ​ക​മ​ണ്ഡ​ല​മാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന​ലീ​ഡ് സ​മ്മാ​നി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ 32539 വോ​ട്ടും കോ​ത​മം​ഗ​ല​ത്ത് ദേ​വി​കു​ളം 24036 വോ​ട്ടും പീ​രു​മേ​ട് 23380വോ​ട്ടും ഇ​ടു​ക്കി 20982 വോ​ട്ടും കോ​ത​മം​ഗ​ല​ത്ത് 20599വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. യു​ഡി​എ​ഫി​ന് ഉ​ടു​ന്പൻചോ​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം. 12494 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണി​വി​ടെ ല​ഭി​ച്ച​ത്. തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് ഒ​രു മ​ണ്ഡ​ല​ത്തി​ലും ലീ​ഡ് സ്ഥാ​പി​ക്കാ​നാ​യി​ല്ല. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ബി​ഡി​ജെഎസ് സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​നും കാ​ര്യ​മാ​യ നേ​ട്ടം കൊ​യ്യാ​നാ​യി​ല്ല.

അ​ക്ര​മ​ത്തിനെതിരായ
വി​ധി​യെ​ഴു​ത്ത്
-പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​ജ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​ത്. പ്ര​ള​യാ​ന​ന്ത​ര​മു​ള്ള ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തും തെ​ര​ഞ്ഞ​ടു​പ്പി​ൽ തി​രി​ച്ച​ടി​യ്ക്കു​കാ​ര​ണ​മാ​യെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ജ​ന​വി​ധി എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ഒ​ന്നി​ച്ച് അ​ണി​നി​ര​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. മോ​ദി​വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ എ​ല്ലാം ഫോ​ട്ടോ സെ​ക്ഷ​നി​ൽ ഒ​തു​ങ്ങി​യെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

വോ​ട്ടെ​ണ്ണ​ൽ
കേ​ന്ദ്ര​ത്തി​ൽ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ
കു​ഴ​ഞ്ഞു​വീ​ണു

ചെ​റു​തോ​ണി: പൈ​നാ​വ് എം​ആ​ർ​എ​സ് സ്കൂ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു. മം​ഗ​ളം ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ കെ.​എ​സ്. മ​ധു​വാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​ല​ർ​ക്കും പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. പാ​സ് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ മ​ധു​വി​നും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്കും മീ​ഡി​യ​റൂ​മി​ലേ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.

ഗെ​യ്റ്റി​നു പു​റ​ത്ത് വെ​യി​ലി​ൽ നി​ന്നി​രു​ന്ന മ​ധു ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സ്ഥ​ത്തു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സം​ഘം ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ​കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.