എ​ൽ​ഡി​എ​ഫി​നെ കൈ​വി​ട്ടു: യു​ഡി​എ​ഫി​ന് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 12,494-ന്‍റെ ഭൂ​രി​പ​ക്ഷം
Thursday, May 23, 2019 10:26 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് കു​തി​പ്പ്്. മ​ന്ത്രി എം.​എം. മ​ണി​യു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്. 12,494 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. 2014-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് 22,692 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യ മ​ണ്ഡ​ല​മാ​ണി​ത്. ഉ​ടു​ന്പ​ചോ​ല മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് ഇ​ക്കു​റി ലീ​ഡ് ന​ൽ​കി​യ​ത്. ഇ​വി​ടെ 1,689 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം കി​ട്ടി. ബാ​ക്കി ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡീ​ൻ ലീ​ഡ് നേ​ടി.
രാ​ജാ​ക്കാ​ട്-377, രാ​ജ​കു​മാ​രി-41, സേ​നാ​പ​തി-188, ശാ​ന്ത​ൻ​പാ​റ-224, നെ​ടു​ങ്ക​ണ്ടം-4998, പാ​ന്പാ​ടും​പാ​റ-2080, ഇ​ര​ട്ട​യാ​ർ-2165, ക​രു​ണാ​പു​രം-1299, വ​ണ്ട​ൻ​മേ​ട്-2809 എ​ന്നി​ങ്ങി​നെ​യാ​ണ് ഡീ​ൻ കു​ര്യ​ക്കോ​സി​ന്‍റെ ലീ​ഡ് നി​ല. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് യു​ഡി​എ​ഫ് നേ​ത്യ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​ക​ട​നം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ഇ.​കെ. വാ​സു, ജോ​സ് പാ​ല​ത്തി​നാ​ൽ, ജി. ​മു​ര​ളി​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, എം.​എ​ൻ. ഗോ​പി, പി.​എ​സ്. യൂ​ന​സ്, എം.​എ​സ്. ഷാ​ജി, ജോ​യി ഉ​ല​ഹ​ന്നാ​ൻ, എ​സ്. ജ്ഞാ​ന​സു​ന്ദ​രം, മോ​ളി മൈ​ക്കി​ൾ, ആ​രി​ഫാ അ​യൂ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.