യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം​ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ
Thursday, May 23, 2019 10:26 PM IST
ഉ​പ്പു​ത​റ: ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് യു​വ​തി​യെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്ത ഉ​പ്പു​ത​റ ക​ണ്ണം​പ​ടി മു​ല്ല​ഭാ​ഗ​ത്ത് ജ​യ​നെ(32) ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ണ്ണം​പ​ടി കൊ​ല്ല​ത്തി​ക്കാ​വ് ഇ​ല്ലി​ക്ക​ൽ പ​ങ്ക​ജാ​ക്ഷ​ന്‍റെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി​യെ ക​ബ​ളി​പ്പി​ച്ച് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. എ​സ് സി/​എ​സ്ടി ഓ​ഫീ​സ​ർ ആ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ആ​ന​ന്ദ​വ​ല്ലി​യെ ഫോ​ണി​ൽ വി​ളി​ച്ച ഇ​യാ​ൾ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഒ​രു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചു. പി​ന്നീ​ട് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യും പ്രോ​സ​സി​ങ് ചാ​ർ​ജ് ആ​യി 40,000 രൂ​പ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​ണം നി​ക്ഷേ​പി​ക്കാ​നാ​യി ജ​യ​ന്‍റെ അ​ക്കൗ​ണ്ട് ന​ന്പ​രാ​ണ് ന​ൽ​കി​യ​ത്. അ​ക്കൗ​ണ്ടി​ൽ പ​ണം ല​ഭി​ച്ച​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ഫാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് ആ​ന​ന്ദ​വ​ല്ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ബ​ൽ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജ​യ​നെ പി​ടി​കൂ​ടി​യ​ത്.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്രം വാ​ട്സ്ആ​പ്പ് പ്രൊ​ഫൈ​ൽ ചി​ത്ര​മാ​യി പോ​സ്റ്റ് ചെ​യ്താ​ണ് ത​ട്ടി​പ്പി​നു​ശ്ര​മി​ച്ച​ത്. ഈ ​ചി​ത്രം മ​റ്റാ​രു​ടേ​യോ ആ​ണ്.