പ​രാ​ധീ​ന​ത​ക​ളി​ൽ വ​ണ്ണ​പ്പു​റം വീ​ർ​പ്പു​മു​ട്ടു​ന്നു
Thursday, May 23, 2019 10:28 PM IST
വ​ണ്ണ​പ്പു​റം: പ​തി​നേ​ഴ് വാ​ർ​ഡു​ക​ളു​ള്ള വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ഴും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​ന്യ​മാ​ണെ​ന്നു ആ​ക്ഷേ​പം. റോ​ഡ്, വെ​ള്ളം, വൈ​ദ്യു​തി, തു​ട​ങ്ങി എ​ല്ലാ​മേ​ഖ​ല​ക​ളി​ലും വി​ക​സ​നം ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. 1977 ൽ ​നി​ല​വി​ൽ വ​ന്ന വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു​വ​ർ​ഷം കൂ​ടു​ന്പോ​ൾ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഏ​റെ പി​ന്നി​ലാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി ഇ​ട​തു പ​ക്ഷ​വും വ​ല​തു പ​ക്ഷ​വും മാ​റി​മാ​റി ഭ​രി​ച്ച ഈ ​പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ഴും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ. ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് ഗ​താ​ഗ​ത ത​ട​സം. സം​സ്ഥാ​ന ഹൈ​വേ​യും പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളും, ബൈ​പാ​സ് റോ​ഡു​ക​ളും നി​ര​വ​ധി​യു​ള്ള ഈ ​പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ർ​ഘ​ട​വും അ​പ​ക​ടം നി​റ​ഞ്ഞ​തു​മാ​ണ്.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത്. അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്പോ​ഴും പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു നോ​ക്കു​ക പോ​ലും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മ​ന്ത്രി​മാ​ർ ക​ട​ന്നു​പോ​കു​ന്പോ​ൾ തി​ര​ക്കി​ട്ട് മെ​യി​ന്‍റ​ൻ​സ് ന​ട​ത്തു​ക മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ൾ ചെ​യ്യു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും മെ​യി​ന്‍റന​ൻ​സ് പ​ണി​ക​ൾ ഉ​ട​ൻ ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യു​മാ​ണ് പ​തി​വ്. എ​ന്നാ​ൽ അ​തെ​ല്ലാം ജ​ല​രേ​ഖ​യാ​യി മാ​റു​ക​യാ​ണ്.
ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ സ്ഥി​തി​യും. വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പി​ലൂ​ടെ വെ​ള്ളം ല​ഭി​ക്കു​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ പ​ല്ല​വി കേ​ട്ട് ജ​ന​ങ്ങ​ൾ മ​ടു​ത്തു. ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം, വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം താ​റു​മാ​റാ​യ നി​ല​യി​ലാ​ണ്. നി​ര​വ​ധി ത​വ​ണ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​ക​ൾ ചേ​രു​ന്നു​ണ്ടെ​ങ്കി​ലും എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നി​ല്ല. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം , ടൗ​ണി​ലെ വാ​ഹ​ന​പാ​ർ​ക്കിം​ഗ് എ​ന്നി​വ​യി​ൽ അ​ധി​കൃ​ത​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണ്.
ഹൈ​റേ​ഞ്ച് ക​വാ​ട​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു വി​ശ്ര​മ​കേ​ന്ദ്രം ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. മ​ഴ​യും വെ​യി​ലു​മേ​റ്റ് റോ​ഡ്സൈ​ഡി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. വി​ക​സ​ന മു​ര​ടി​പ്പ് പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളെ​യും കാ​ര്യ​മാ​യ രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്ഇ​വി​ടെ സൗ​ക​ര്യ​മി​ല്ല.
ഇ​തി​നു​പു​റ​മേ വൈ​ദ്യു​ത ത​ട​സം, ഗ​താ​ഗ​ത ത​ട​സം, ജ​ല​ക്ഷാ​മം എ​ന്നി​വ​യെ​ല്ലാം ചേ​രു​ന്പോ​ൾ വ്യാ​പാ​രി​ക​ളും പൊ​റു​തി​മു​ട്ടു​ക​യാ​ണ്. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റി​ൽ മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം വ്യാ​പാ​രി​ക​ളെ ബാ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ൻ​റ് ബാ​ബു ജെ​യിം​സ് കു​ന്ന​ത്തു​ശേ​രി​യി​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ രം​ഗ​ത്തും ഒ​ട്ടേ​റെ പ​രി​മി​തി​ക​ൾ പ​ഞ്ചാ​യ​ത്തി​നു​ണ്ട്. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ കെ​ട്ടി​ട പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ വ​ടം​വ​ലി മൂ​ലം ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​നാ​യി​ട്ടി​ല്ല.