ല​യ​ണ്‍​സ് ക്ല​ബ് സു​വ​ർ​ണ ജൂ​ബി​ലി​ നാളെ
Thursday, May 23, 2019 10:28 PM IST
തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ നാളെ ​ന​ട​ക്കു​മെ​ന്ന് ഭാ​രവാഹിക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ന​ടു​ക്ക​ണ്ടം ഐ​എം​എ ഹാ​ളി​ൽ വൈ​കി​ട്ട് ആ​റി​നാ​ണ് പ​രി​പാ​ടി. തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​ട്ടേ​റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ല​യ​ണ്‍​സ് ക്ല​ബ് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലും വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. തി​മി​ര​ര​ഹി​ത തൊ​ടു​പു​ഴ, എ​പ്പി​ല​ക്സി ക്ലി​നി​ക് , കൊ​തു​കു നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മു​ക്ത ന​ഗ​രം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഇ​തി​നോ​ട​കം ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്. 1983-ൽ ​പൂ​മാ​ല സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി സ​ർ​ക്കാ​രി​നു ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ചോ​ദ​ന​മാ​കാ​നും ല​യ​ണ്‍​സ് ക്ല​ബി​നു ക​ഴി​ഞ്ഞു. ജൂ​ബി​ലി സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ന് നി​സ്തു​ല സം​ഭാ​വ​ന​ക​ൾ ന​ൽ​കി വ​രു​ന്ന​വ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​സാ​ജ​ൻ ജോ​സ​ഫ് ചാ​ഴി​കാ​ട​ൻ, സെ​ക്ര​ട്ട​റി സി.​എ.​സൈ​ജോ ജോ​സ​ഫ്, അ​ഡ്വ. സി.​കെ.​വി​ദ്യാ​സാ​ഗ​ർ, പി.​അ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.