പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കു​ന്നി​ല്ല
Friday, May 24, 2019 10:58 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി-​കു​മ​ളി ദേ​ശി​യ​പാ​ത​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​നം​കു​ട്ടി പ​വ​ർ​ഹൗ​സി​നു സ​മീ​പ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം വൈ​കു​ന്നു.

പ്ര​ള​യാ​ന​ന്ത​രം ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ത്തും റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടും ഇ​വി​ടു​ത്തെ നി​ർ​മാ​ണ​ത്തോ​ടു ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ മു​ഖം​തി​രി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് റോ​ഡി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​കാ​ല​വ​ർ​ഷ​ത്തി​ൽ പു​ഴ​യി​ൽ വെ​ള്ള​മു​യ​രു​ന്പോ​ൾ പാ​ത കൂ​ടു​ത​ലാ​യി ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് പാ​ത​യു​ടെ വീ​തി ന​ഷ്ട​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​ത​വും സു​ഗ​മ​മ​ല്ല.

ഇ​വി​ടു​ത്തെ മ​ണ്ണി​നു വേ​ണ്ട​ത്ര ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​യ്ക്ക് മു​ന്പ് താ​ൽ​കാ​ലി​ക​മാ​യെ​ങ്കി​ലും സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.