ച​രി​ത്ര വി​ജ​യ​ത്തി​ന് ന​ന്ദി- യു ​ഡി എ​ഫ്
Friday, May 24, 2019 10:58 PM IST
തൊ​ടു​പ​ഴ : ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ച​രി​ത്ര വി​ജ​യം സ​മ്മാ​നി​ച്ച പ്ര​ബു​ദ്ധ​രാ​യ സ​മ്മ​തി​ദാ​യ​ക​രോ​ട് യു ​ഡി എ​ഫ് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര തെ​രെ​ഞ്ഞെ​ടു​പ്പു ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും ന​ന്ദി അ​റി​യി​ച്ചു.
എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ആ​കെ​യു​ള്ള നാ​ല് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നാ​ലി​ലും, 71 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ​യു​ള്ള 70 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭൂ​രി​പ​ക്ഷം ല​ഭി​ച്ച യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ഏ​ഴ് നി​യ​മ​സ​ഭാ മ​ണ​ഡ​ല​ങ്ങ​ളി​ലും ച​രി​ത്ര ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ൽ ക​ള്ള വോ​ട്ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​ട​തു മു​ന്ന​ണി ലീ​ഡ് നേ​ടി​യ​ത്. അ​ന​ർ​ഹ​രാ​യ​വ​രെ​യെ​ല്ലാം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും.
2014-ലെ ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ക​ള്ളം പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​വി​ശു​ദ്ധ വി​ജ​യം നേ​ടി​യ​തെ​ങ്കി​ൽ ഇ​ക്കു​റി ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ ആ ​തെ​റ്റു തി​രു​ത്തി. അ​സ​ത്യ​ത്തി​നു മേ​ൽ സ​ത്യ​ത്തി​നു ല​ഭി​ച്ച വി​ജ​യ​മാ​ണ് ഇ​ടു​ക്കി​യി​ലെ ച​രി​ത്ര വി​ജ​യം.
പ്ര​ള​യം ക​ശ​ക്കി​യെ​റി​ഞ്ഞെ ജ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ണി​ച്ച ജ​ന​വ​ഞ്ച​ന​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​വും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നേ​രോ​ടും നെ​റി​വോ​ടും കൂ​ടി നി​ല​കൊ​ണ്ട​തും യു​ഡി​എ​ഫി​ന് തു​ണ​യാ​യി. തെ​രെ​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എ​ല്ലാ​ത​ല​ങ്ങ​ളി​ലു​മു​ള്ള യു ​ഡി എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ, യു ​ഡി എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ, നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, വോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ഈ ​മ​ഹാ വി​ജ​യം സ​മ​ർ​പ്പി​ക്കു​ന്ന​താ​യും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.