റോ​ഡ് ഷോ ​ന​ട​ത്തി
Friday, May 24, 2019 11:00 PM IST
നെ​ടു​ങ്ക​ണ്ടം: വോ​ട്ട​ർ​മാ​ർ​ക്ക് സ​ന്ദി രേ​ഖ​പ്പെ​ടു​ത്തി ഡീ​ൻ കു​ര്യാ​ക്കോ​സ് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍, ക​ല്ലാ​ർ, താ​ന്നി​മൂ​ട്, മു​ണ്ടി​യെ​രു​മ, തൂ​ക്കു​പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന റോ​ഡ് ഷോ​യ്ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, നേ​താ​ക്ക​ളാ​യ ഇ.​കെ. വാ​സു, ജി. ​മു​ര​ളീ​ധ​ര​ൻ, എം.​എ​ൻ. ഗോ​പി, സേ​നാ​പ​തി വേ​ണു, എം.​എ​സ്. ഷാ​ജി, പി.​എ​സ്. യൂ​ന​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ന്നോ​ടി സൗ​ഹൃ​ദ​സം​ഗ​മം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വൺമെന്‍റ് കോ​ള​ജി​ലെ ആ​ദ്യ മൂ​ന്നു ബാ​ച്ചു​ക​ളി​ലെ (1978 - 1981) വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ മു​ന്നോ​ടി​യു​ടെ ഏ​ഴാ​മ​തു വാ​ർ​ഷി​ക സൗ​ഹൃ​ദ സം​ഗ​മം നാ​ളെ രാ​വി​ലെ 10ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. അ​ന്ന​ത്തെ അ​ധ്യാ​പ​ക​രും നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​ജെ. മാ​ത്യു, സെ​ക്ര​ട്ട​റി എം.​എ​ൽ. ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.