ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം പു​ഷ്പ​ക്ക​ണ്ട​ത്ത് ആ​ക്ര​മ​ണം; ര​ണ്ടു​ പേ​ർ​ക്ക് പ​രി​ക്ക്
Friday, May 24, 2019 11:00 PM IST
നെ​ടു​ങ്ക​ണ്ടം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തൂ​ക്കു​പാ​ലം പു​ഷ്പ​ക്ക​ണ്ട​ത്ത് ആ​ക്ര​മ​ണം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കും മ​ക​നും പ​രി​ക്കേ​റ്റു. പു​ഷ്പ​ക്ക​ണ്ടം ശൂ​ല​പ്പാ​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​പി. സാ​ജ​ൻ(52), മ​ക​ൻ ജി​ൽ​സ്(24) എ​ന്നി​വ​രാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പ​ക്ക​ണ്ടം ശൂ​ല​പ്പാ​റ മേ​ഖ​ല​ക​ളി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. സാ​ജ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​ത്. പ്ര​ക​ട​നം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​കാ​ര​ണ​മാ​യി മ​ർ​ദിക്കു​ക​യാ​യി​രു​ന്നെ​ന്ന് സാ​ജ​ൻ പ​റ​ഞ്ഞു. ക​ന്പി​വ​ടി​ക്ക് ത​ല​യ്ക്ക് അ​ടി​ക്കു​ക​യും മ​ർ​ദിക്കു​ക​യും ചെ​യ്തു. മ​ർ​ദ്ദ​നം ക​ണ്ട് ഓ​ടി​യെ​ത്തി​യ മ​ക​നെ​യും ഇ​വ​ർ മ​ർ​ദിച്ചു. ജി​ൽ​സി​നെ ക​ത്തി​കൊ​ണ്ട് കു​ത്താ​നും ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രിക്കേ​റ്റ​വ​രെ ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​ശു​പ​ത്രി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.