ഇ​ട​തു​കോ​ട്ട​ക​ളി​ലും ഡീ​നി​ന്‍റെ സ​ർ​വാ​ധി​പ​ത്യം; ഞെ​ട്ട​ലോ​ടെ സി​പി​എം
Friday, May 24, 2019 11:00 PM IST
മൂ​ന്നാ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്‍റെ തേ​രോ​ട്ട​ത്തി​നു കാ​ര​ണം പോ​ലും ക​ണ്ടെ​ത്താ​നാ​കാ​തെ സി​പി​എം നേ​തൃ​ത്വം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ലും ഇ​ട​ത് ആ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഡീ​ൻ സ​ർ​വാ​ധി​പ​ത്യം നേ​ടി​യ​ത്.
അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ താ​ഴെ​ത്ത​ട്ടു​മു​ത​ൽ ആ​രാ​യാ​നൊ​രു​ങ്ങു​ക​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം. പാ​ർ​ട്ടി സ്വ​പ്ന​ത്തി​ൽ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത പ​രാ​ജ​യ​മാ​ണ് നേ​രി​ട്ട​ത്. ഇ​തി​നു മ​റു​പ​ടി പ​റ​യു​ക​യെ​ന്ന​ത് നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി​യാ​കും.മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചി​ലും ഇ​ട​ത് എം​എ​ൽ​എ​മാ​രാ​ണ്. ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും പാ​ർ​ട്ടി​ക്ക് ക​രു​ത്തു​കാ​ട്ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് വോ​ട്ടു​ബാ​ങ്കി​ൽ ഗ​ണ്യ​മാ​യ ചോ​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യ്ക്ക് ഭീ​മ​മാ​യി​രി​ക്കു​മെ​ന്നു ക​രു​തി​യി​ല്ല. 37,023 വോ​ട്ടാ​ണ് തൊ​ടു​പു​ഴ​യി​ലെ ഭൂ​രി​പ​ക്ഷം. ഇ​ടു​ക്കി​യി​ലും യു​ഡി​എ​ഫ് മേ​ൽ​ക്കൈ നേ​ടു​മെ​ന്ന് പാ​ർ​ട്ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല​യൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ങ്ങ​ളി​ലും ഭൂ​രി​പ​ക്ഷം ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ മു​ക​ളി​ലാ​യ​തും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്നു​ണ്ട്. ജോ​യ്സ് ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം നേ​ര​ത്തേ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ളു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ന്നും ജോ​യ്സി​നെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സി​രി​പ്പി​ക്ക​ണ​മെ​ന്നും ഒ​രു​വി​ഭാ​ഗം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൊ​ട്ടാ​ക്ക​ാന്പൂ​രി​ലെ ഭൂ​മി വി​വാ​ദം തി​രി​ച്ച​ടി​യാ​യ​താ​യി വി​ല​യി​രു​ത്തു​ന്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന​ങ്ങ​ൾ മാ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ്ര​ചാ​ര​ണം പോ​രാ​യ്മ​യാ​യെ​ന്നും മ​റ്റൊ​രു​വി​ഭാ​ഗം ക​രു​തു​ന്നു.
ക​സ്തൂ​രി രം​ഗ​ൻ, ഭൂ​വി​ഷ​യ​ങ്ങ​ൾ, കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ, പ​ട്ട​യ​പ്ര​ശ്നം എ​ന്നി​വ​യി​ൽ ഉൗ​ന്നി​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്താ​ത്ത​തും തി​രി​ച്ച​ടി​യാ​യി. അ​തേ​സ​മ​യം ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് നേ​ട്ടം കൊ​യ്തു​വെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പി​ന്നോ​ക്കം പോ​യ​തും തോ​ൽ​വി​ക്കു കാ​ര​ണ​മാ​യ​താ​യി അ​ഭി​പ്രാ​യ​മു​ണ്ട്.