എ​ൻ​സി​സി ക്യാ​ന്പ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Friday, May 24, 2019 11:00 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ൻ​സി​സി 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ വാ​ർ​ഷി​ക​ക്യാ​ന്പ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ബാ​ൻ​ഡ്മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി എം​എ​ൽ​എ​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി സം​വാ​ദ​വും ന​ട​ത്തി. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ രാ​ജ്യ​ത്തി​നു​ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ കാ​മാ​ൻഡിം​ഗ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ ജി.​ആ​ർ. സു​നി​ൽ​കു​മാ​ർ, എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ ജീ​മോ​ൻ ജേ​ക്ക​ബ്, സി​ബി​ച്ച​ൻ തോ​മ​സ്, സു​നി​ൽ കെ. ​അ​ഗ​സ്റ്റി​ൻ, റോ​ണി സെ​ബാ​സ്റ്റ്യ​ൻ, ദീ​പാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.