ലോ​റി റോ​ഡി​ൽ വ​ട്ടം മ​റി​ഞ്ഞു
Friday, May 24, 2019 11:00 PM IST
പീ​രു​മേ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി റോ​ഡി​ൽ വ​ട്ടം മ​റി​ഞ്ഞു. ജീ​വ​ന​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു. ദേ​ശീയ​പാ​ത​യി​ൽ പാ​ന്പ​നാ​ർ ടൗ​ണി​നു​സ​മീ​പ​മു​ള്ള വ​ള​വി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ച​ര​ക്കു​ക​യ​റ്റി​യെ​ത്തി​യ ലോ​റി വ​ള​വു​തി​രി​യു​ന്ന​തി​നി​ടെ മ​റി​യു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

നീ​ന്ത​ൽ പ​രി​ശീ​ല​നം

പീ​രു​മേ​ട്: എ​സ്എം​എ​സ് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന അ​വ​ധി​ക്കാ​ല ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി. പീ​രു​മേ​ട് അ​ഗ്നി​ശ​മ​ന സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ണ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. 28 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം​വ​രെ തു​ട​ർ​ച്ച​യാ​യും അ​തി​നു​ശേ​ഷം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശീ​ല​ന ന​ൽ​കും. ര​ണ്ടു​മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന ക്യാ​ന്പി​ൽ വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ, ചെ​സ്, ക്യാ​രം​സ്, പെ​യ്ന്‍റിം​ഗ്, നൃ​ത്തം എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ൽ​കി.