മു​ഖം മി​നു​ക്കി വെ​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പ​ൽ യു​പി സ്കൂ​ൾ
Friday, May 24, 2019 11:00 PM IST
തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​രി​ലെ മു​നി​സി​പ്പ​ൽ മോ​ഡ​ൽ യു​പി സ്കൂ​ളി​ന്‍റെ അ​റു​പ​തു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. ആ​ധു​നി​ക​ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കിയത്. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് ഈ ​മ​ന്ദി​ര​ത്തി​ലാ​യി​രി​ക്കും.
ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. ഇ​രി​ക്കാ​നും പു​സ്ത​ക​ങ്ങ​ൾ വ​യ്ക്കാ​നും കോം​ബോ ബെ​ഞ്ചു​ക​ളും ഡെ​സ്കു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്.
9000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1958ലാ​ണ് സ്കൂ​ൾ ആ​രം​ഭി​ച്ച​ത്. അ​ന്ന് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു. പി​ന്നീ​ട് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ രൂ​പീ​കൃ​ത​മാ​യ ശേ​ഷം 1994-ൽ ​ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്തു. കു​ട്ടി​ക​ൾ നാ​മ​മാ​ത്ര​മാ​യ​തോ​ടെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ​യും പി​ടി​എ​യു​ടെ​യും സ​ഹ​ക​ര​ത്തോ​ടെ സ്കൂ​ളി​നെ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ആ​ദ്യം പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ച്ചു.
കൂ​ടാ​തെ അ​ധ്യാ​പ​ന​നി​ല​വാ​ര​വും ഉ​യ​ർ​ത്തി. 2015-16ൽ ​ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ൽ 36 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 54 ആ​യി ഉ​യ​ർ​ന്നു. ഈ ​വ​ർ​ഷം ഇ​രു​ന്നൂ​റി​ലേ​റെ​പേ​ർ എ​ത്തി​ക്ക​ഴി​ഞ്ഞു. ഒ​ന്നാം ക്ലാ​സി​ൽ മു​ൻ​വ​ർ​ഷം ഒ​ന്പ​തു​പേ​രു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 28 പേ​ർ പ്ര​വേ​ശ​നം നേ​ടി. മ​റ്റു ക്ലാ​സു​ക​ളി​ലും കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. അ​ഞ്ചാം ക്ലാ​സി​ലാ​ണ് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പേ​രെ​ത്തി​യ​ത്. ആ​റി​ൽ നി​ന്നും 30 വി​ദ്യാ​ർ​ഥി​ക​ളാ​യി. ന​ഴ്സ​റി​യി​ൽ 65 കു​ട്ടി​ക​ളും ചേ​ർ​ന്നു. എ​ട്ട് ക്ലാ​സ് മു​റി​ക​ളും ലൈ​ബ്ര​റി​യും ഓ​ഫീ​സും അ​ട​ങ്ങു​ന്ന​താ​ണ് പു​തി​യ മ​ന്ദി​രം.
നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​ൻ തൊ​ടു​പു​ഴ സ​ബ്ജി​ല്ല​യി​ൽ ക​ള​ക്ട​ർ തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്നു സ്കൂ​ളു​ക​ളി​ലൊ​ന്നാ​ണി​ത്. ചി​റ്റൂ​ർ, അ​രി​ക്കു​ഴ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ് മ​റ്റു​ള്ള​വ. ര​ണ്ടു​കോ​ടി​യാ​ണ് ന​ഗ​ര​സ​ഭ ഈ ​സ്കൂ​ളി​നു വേ​ണ്ടി മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. ഒ​രു കോ​ടി​യി​ലേ​റെ ചെ​ല​വി​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ന്ദി​രം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ഇ​നി മു​ക​ൾ നി​ല​യു​ടെ​യും 35 ല​ക്ഷം രൂ​പ​യു​ടെ എം​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ചു​ള്ള ആ​ധു​നി​ക ടോ​യിലെറ്റ് കോം​പ്ല​സി​ന്‍റെ​യും നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.