അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 24, 2019 11:00 PM IST
തൊ​ടു​പുഴ : കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​കാ​ഭി​മു​ഖ്യ​വും സ​ന്പാ​ദ്യ​ശീ​ല​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​കൃ​തി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നും പാ​ഴാ​യി​പ്പോകു​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് കാ​ഡ്സ് ആ​രം​ഭി​ച്ച പ​ച്ച​ക്കു​ടു​ക്ക പ​ദ്ധ​തി​യി​ൽ 2019 - 2020 വ​ർ​ഷ​ത്തേ​ക്ക് ചേ​രു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള സ്കൂ​ളൂ​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 10 ഹൈ​സ്കൂ​ളു​ക​ൾ​ക്കും അ​ഞ്ച് യു​പി സ്കൂ​ളു​ക​ൾ​ക്കു​മാ​ണ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് അ​വ​സ​രം. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം സ്കൂ​ളു​ക​ളി​ലെ​ത്തി കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ക​യും ഉ​ത്പ​ന്ന​വി​ല കു​ട്ടി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​പ്ര​കാ​രം ഒ​രു കു​ട്ടി​ക്ക് കു​റ​ഞ്ഞ​ത് 4000 രൂ​പ വാ​ർ​ഷി​ക സ​ന്പാ​ദ്യം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള സ്കൂ​ളു​ക​ൾ ജൂ​ണ്‍ മൂ​ന്നി​ന​കം പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ കാ​ഡ്സ് ഓ​ഫീ​സി​ൽ എ​ത്തി ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​റി​യി​ച്ചു.