കാ​ൻ​സ​ർ ബാ​ധി​ത​നാ​യ ഷി​ജോ കാ​രു​ണ്യം തേ​ടു​ന്നു
Friday, May 24, 2019 11:00 PM IST
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ലെ ചീ​ങ്ക​ൽ​സി​റ്റി സ്വ​ദേ​ശി​യാ​യ ആ​ച്ചി​ക്ക​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ഷി​ജോ മാ​ത്യു (36) സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. ബ്ല​ഡ് ക്യാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഷി​ജോ. ഒ​ന്ന​ര​വ​ർ​ഷ​മാ​യി വി​വി​ധ ആ​ശു​പ്ര​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള ഷി​ജോ ഹോ​ട്ട​ൽ ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ൽ​കി​യ സ​ഹാ​യം കൊ​ണ്ടും ക​ടം​വാ​ങ്ങി​യു​മാ​ണ് ഇ​തു​വ​രെ ചി​കി​ത്സി​ച്ച​ത്. മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ ന​ട​ത്തി​യാ​ൽ ഷി​ജോ മാ​ത്യു​വി​നെ ര​ക്ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം.
ഇ​തി​ന് വ​രു​ന്ന ചെ​ല​വ് നി​ർ​വ​ഹി​ക്കാ​ൻ ഈ ​നി​ർ​ധ​ന കുടും​ബ​ത്തി​ന് ക​ഴി​വി​ല്ല. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ യോ​ഗം ചേ​ർ​ന്ന് ഷി​ജോ മാ​ത്യു ചി​കി​ത്സാ​സ​ഹാ​യ നി​ധി രൂ​പീ​ക​രി​ച്ചു. സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശി​നേ​യും ക​ണ്‍​വീ​ന​റാ​യി കെ.​എം. സോ​മ​നെ​യും ട്ര​ഷ​റ​റാ​യി ബാ​ബു ജെ​യിം​സ് കു​ന്ന​ത്തു​ശേ​രി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ക്കൗ​ണ്ട് ന​ന്പ​ർ : 18350 1000 62610, IFSC: FDRL0001835.ഫെ​ഡ​റ​ൽ ബാ​ങ്ക്, വ​ണ്ണ​പ്പു​റം ശാ​ഖ.