ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ ഭ​ക്ഷ്യ​മേ​ള
Friday, May 24, 2019 11:01 PM IST
ക​രി​മ​ണ്ണൂ​ർ: ന്യൂ​ജെ​ൻ ത​ല​മു​റ​യ്ക്ക് പ​രി​ചി​ത​മാ​യ നാ​ട്ടു​രു​ചി തേ​ടി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു രു​ചി​ക്കൂ​ട്ട​ത്തി​ന്‍റേത്.
കു​ക്ക​റി ഷോ​ക​ളും പാ​ച​ക​പു​സ്ത​ക​ങ്ങ​ളും ഫാ​ഷ​നാ​യി മാ​റി​യ ഈ ​കാ​ല​ത്ത് ന​മ്മു​ടെ നാ​വി​ൻ തു​ന്പി​ൽ അ​ന്യ​മാ​യി​ത്തീ​ർ​ന്ന പോ​ഷ​ക സ​മൃ​ദ്ധ​മാ​യ നാ​ട​ൻ രു​ചി​ക​ൾ ചൂ​ടേ​റി​യ വി​ഭ​വ​ങ്ങ​ൾ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി.
ത​ഴു​താ​മ, താ​ള് ,ത​ക​ര, മു​രി​ങ്ങ​പ്പൂ​വ്, മു​രി​ങ്ങ​യി​ല , വാ​ഴ​ച്ചു​ണ്ട്, ചേ​ന​ക്കൂ​ന്പ്, ചേ​ന​പ്പൂ​വ് എ​ന്നി​ങ്ങ​നെ തോ​ര​ൻ ക​റി​ക​ളും, ഇ​ഞ്ചി​മാ​ങ്ങ, ഇ​ലു​ന്പി പ്പു​ളി തു​ട​ങ്ങി​യ​വ കൊ​ണ്ടു​ള്ള അ​ച്ചാ​റു​ക​ളും മേ​ശ​യി​ൽ നി​ര​ന്നു.
അ​മ്മ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ ഓ​രോ വി​ഭ​വ​ങ്ങ​ളും ത​യാ​റാ​ക്കി​യ​ത്. പ​ഴ​മ​ക്കാ​ർ പ​രീ​ക്ഷി​ച്ച​റി​ഞ്ഞ ക​ല​യും കൈ​പ്പു​ണ്യ​വും ത​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു അ​മ്മ​മാ​രും. ഒ​രേ വി​ഭ​വ​ങ്ങ​ൾ വ്യ​ത്യ​സ്ത രു​ചി​ഭേ​ദ​ങ്ങ​ളി​ൽ നി​ര​ന്ന​പ്പോ​ൾ മാ​ർ​ക്കി​ടാ​നെ​ത്തി​യ​വ​രും തെ​ല്ലൊ​ന്ന​ന്പ​ര​ന്നു.
ഓ​രോ വി​ഭ​വ​ങ്ങ​ളു​ടെ​യും രു​ചി​ക്കൂ​ട്ട് എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അ​വ ക്രോ​ഡീ​ക​രി​ച്ച് ഒ​രു കൈ​പ്പു​സ്ത​കം ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
അ​ന്നേ ദി​വ​സം ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നെ​ത്ത​ിയ​വ​രെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ന​ൽ​കി​യാ​ണ് കു​ട്ടി​ക​ൾ മ​ട​ക്കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് ജോ​സ​ഫ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ എ​സ് എ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​നു സി. ​ജോ​സ​ഫ്, സ്കൗ​ട്ട് ഗൈ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​സി​ൽ​വി തെ​രേ​സ്, ബി​ജു ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ്് ഹെ​ന്‍റി, മാ​ത്യൂ​സ് ബെ​ന്നി, നി​ത്യ തോ​മ​സ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.