ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന് പാ​ലാ​യി​ൽ നാളെ ​തു​ട​ക്കം
Saturday, June 15, 2019 9:49 PM IST
പാ​ലാ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ ജൂ​ണ്‍ 26 നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ത്രൈ​മാ​സാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു നാളെ ​പാ​ലാ​യി​ൽ തു​ട​ക്കം കു​റി​ക്കും.
എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും നി​യു​ക്ത ജ​യി​ൽ ഡി​ജി​പി​യു​മാ​യ ഋ​ഷി​രാ​ജ് സിം​ഗ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ബി​സി​ഐ ഉ​പാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പാ​ലാ സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​തി​യി​ട​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​രു​വി​ള, ബെ​ന്നി കൊ​ള്ളി​മാ​ക്കി​യി​ൽ, സി​സ്റ്റ​ർ റെ​നി മേ​ക്ക​ലാ​ത്ത്, ജോ​സ് ക​വി​യി​ൽ, ആ​കാ​ശ് ആ​ന്‍റ​ണി, മ​റി​യ​മ്മ ലൂ​ക്കോ​സ്, അ​ല​ക്സ് കെ. ​എ​മ്മാ​നു​വ​ൽ, ജോ​സ് ഫ്രാ​ൻ​സി​സ്, ഡെ​യ്സ​മ്മ ചൊ​വ്വാ​റ്റു​കു​ന്നേ​ൽ, ഡെ​യ്സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പാ​ലാ, സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സ് പാ​ലാ, സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പാ​ലാ, കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് മൂ​ന്നു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​യ ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, കോ​ർ​ണ​ർ യോ​ഗ​ങ്ങ​ൾ, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള സ​ന്ദേ​ശ-​പ്ര​തി​ജ്ഞാ പ​രി​പാ​ടി​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ, ഹൃ​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​നം എ​ന്നി​വ​യ്ക്ക് സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. രൂ​പ​ത​യി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ ആ​തിഥേ​യ​ത്വം വ​ഹി​ക്കു​ം.