കെയർഹോം പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്
Saturday, June 15, 2019 9:49 PM IST
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ത്തി​ൽ വീ​ടു​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും ഇ​ന്ന് ന​ട​ക്കും.
കോ​ട​മു​ള്ളി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി എം.​എം. മ​ണി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ജി​ല്ല​യി​ലാ​കെ പ​ദ്ധ​തി പ്ര​കാ​രം 212 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. വ​ണ്ണ​പ്പു​റ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ നാ​ലു​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ഇ​ന്ന് മ​ന്ത്രി നി​ർ​വ​ഹി​ക്കു​ക.
ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ നി​ർ​വ​ഹി​ക്കും. വ​ണ്ണ​പ്പു​റം എ​സ് സി​ബി പ്ര​സി​ഡ​ന്‍റ് ത​ന്പി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സ​ജീ​വ് ക​ർ​ത്ത ആ​ദ​രി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​എം. സോ​മ​ൻ സ്വാ​ഗ​ത​വും കെ.​ആ​ർ. രേ​ഷ്മ ന​ന്ദി​യും പ​റ​യും.