വൃ​ക്ഷ​ത്തൈ വി​ത​ര​ണം
Saturday, June 15, 2019 9:51 PM IST
ക​ട്ട​പ്പ​ന: സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഹ​രി​ത സ​ഹ​ക​ര​ണം പ​ദ്ധ​തി പ്ര​കാ​രം പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തൈക​ൾ വി​ത​ര​ണം ചെ​യ്തു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ലാ​വ്, ക​ശു​മാ​വ്, നെ​ല്ലി, മാ​വ് തു​ട​ങ്ങി​യ തൈ​ക​ളാ​ണ് ന​ൽ​കി​യ​ത്. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ബെ​ന്നി, തോ​മ​സ് പെ​രു​മ​ന, ജോ​യി പെ​രു​ന്നോ​ലി, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, മ​നോ​ജ് മു​ര​ളി, ജോ​യി ആ​നി​ത്തോ​ട്ടം, ബാ​ബു പു​ളി​ക്ക​ൽ, പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ്, സോ​ഫി​യാ​മ്മ രാ​ജ​ൻ, സ​ബി​ത സ​ന്തോ​ഷ്, സി​ന്ദു മു​ര​ളി, സെ​ക്ര​ട്ട​റി റോ​ബി​ൻ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​ല​ത്ത​ട്ട മോ​ഷ​ണം വ്യാ​പ​കം

കു​മ​ളി: ഏ​ല​ക്കാ വി​ല വ​ർ​ധി​ച്ച​തോ​ടെ തോ​ട്ട​ങ്ങ​ളി​ൽനി​ന്ന് ഏ​ല​ത്ത​ട്ട മോ​ഷ​ണ​വും വ്യാ​പ​ക​മാ​യി. കു​മ​ളി ഒ​ന്നാം മൈ​ൽ എ​സ്.​ഡി കോ​ണ്‍​വെ​ന്‍റി​ന്‍റെ സ്ഥ​ല​ത്തു​നി​ന്നു 200-ൽ​പ്പ​രം ത​ട്ട​ക​ളാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മോ​ഷ​ണം​പോ​യ​ത്. മ​ഠ​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​ലൂ​ടെ ത​ട്ട​ക​ൾ മോ​ഷ്ടി​ച്ച് വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​ല​ത്ത​ട്ട ആ​വ​ശ്യ​പ്പെ​ട്ട് അ​യ​ൽ​വാ​സി എ​ത്തി​യ​പ്പോ​ഴാ​ണ് മ​ഠം അ​ധി​കൃ​ത​രും മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്. മ​ഠം അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പീ​രു​മേ​ട്: കൃ​ഷി​വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി, മ​ഴ​മ​റ, ത​രി​ശു ഭൂ​മി പാ​ട്ട കൃ​ഷി, പ​ച്ച​ക്ക​റി ഗ്രൂ​പ്പ് കൃ​ഷി, സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി, എ​സ്എ​ച്ച്എം പ​ദ്ധ​തി​ക​ളാ​യ പ​ടു​താ​ക്കു​ളം, സ്ട്രോ​ബെ​റി കൃ​ഷി, വാ​ഴ​കൃ​ഷി, ടി​ഷ്യു ക​ൾ​ച്ച​ർ വാ​ഴ കൃ​ഷി, ഇ​ഞ്ചി​കൃ​ഷി എ​ന്നി​വ​യ്ക്കു പീ​രു​മേ​ട് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.