റോ​ഡു​വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, June 15, 2019 9:52 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: നെ​ല്ലി​മ​ല മു​ത​ൽ ക​ക്കി​ക​വ​ല വ​രെ​യു​ള്ള റോ​ഡു​വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
ക​ക്കി​ക​വ​ല​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന ധ​ർ​ണ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പൈ​നാ​ട​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​സ​ലിം ലീ​ഗ് പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. അ​ബ്ദു​ൽ സ​മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ന​ളി​നാ​ക്ഷ​ൻ, അ​ബ്ദു​ൽ റ​ഷീ​ദ്, ആ​ർ. ഗ​ണേ​ശ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ൻ ച​വ​റ​പ്പു​ഴ, ബി​ൻ​സി ബേ​ബി, ഗീ​ത നേ​ശ​യ്യ​ൻ, വ​നി​ത, പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശ​ത്തെ എ​ഴു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു. ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഉ​പ​വാ​സ​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ര​ണ്ട​ര ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല കൂ​ക്ക​ലാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന വ​യോ​ധി​ക​ൻ പി​ടി​യി​ലാ​യി. കൂ​ക്ക​ലാ​ർ സ്വ​ദേ​ശി ത​ങ്ക​രാ​ജി(63) നെ​യാ​ണ് ര​ണ്ട​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പ​ണ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഇ​യാ​ളു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.