റോ​ഡ് തോ​ടാ​യി; കു​ര​ങ്ങാ​ട്ടി​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
Saturday, June 15, 2019 9:52 PM IST
അ​ടി​മാ​ലി: മ​ഴ​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ ആ​ദി​വാ​സി മേ​ഖ​ല​യി​യാ​യ കു​ര​ങ്ങാ​ട്ടി​യി​ലേ​ക്കു​ള്ള റോ​ഡ് കു​ള​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കു​ര​ങ്ങാ​ട്ടി സ​ർ​ക്കാ​ർ സ്കൂ​ളി​നു​സ​മീ​പം റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്ത​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ സാ​ഹ​സി​ക​മാ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.തോ​ടാ​യി മാ​റി​യ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്തു​ന്ന​ത്.പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ർ വെ​ള്ള​ക്കെ​ട്ടി​ൽ വാ​ഴ​ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. നാ​ലു​ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ക്കേ​ണ്ടി​വ​രും. അ​ടി​മാ​ലി​യി​ൽ നി​ന്നും കു​ര​ങ്ങാ​ട്ടി വ​ഴി മാ​ങ്കു​ള​ത്തേ​ക്ക് പു​തി​യ സ​ർ​വീ​സാ​രം​ഭി​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഉ​പേ​ക്ഷി​ച്ചു. മ​ച്ചി​പ്ലാ​വി​ൽ നി​ന്നും നെ​ല്ലി​പ്പാ​റ വ​രെ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. അ​ടി​മാ​ലി അ​പ്സ​ര​കു​ന്ന്-​ത​ല​മാ​ലി ജം​ഗ്ഷ​ൻ വ​രെ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ണ്. ഇ​തി​നി​ട​യി​ലു​ള്ള ഭാ​ഗ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.