ല​ളി​തക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Saturday, June 15, 2019 9:52 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രൈ​സ്ത​വ മ​ത പ്ര​തീ​ക​ങ്ങ​ളെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ അ​വ​ഹേ​ളി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം. ക്രൈ​സ്ത​വ മ​ത​വി​ശ്വാ​സ​ത്തെ​യും പ്ര​തീ​ക​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​ത് തെ​റ്റാ​യി​പോ​യി എ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടും അ​ക്കാ​ദ​മി​യു​ടെ സെ​ക്ര​ട്ട​റി​അ​വാ​ർ​ഡ് ന​ൽ​കി​യ​തി​ൽ തെ​റ്റി​ല്ല എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ​മാ​യ ഒ​രു​അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണോ​യെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ത്തോ​ലി​ക്കാ സ​ഭ​യെ​യും സ​ഭാ​വി​ശ്വാ​സ​ങ്ങ​ളെ​യും പൊ​തു​സ​മൂ​ഹ​ത്തി​നു മു​ൻ​പി​ൽ അ​വ​ഹേ​ളി​ക്കു​വാ​നും താ​റ​ടി​ക്കു​വാ​നും തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് വി​ശു​ദ്ധ​മാ​യ മ​ത​പ്ര​തീ​ക​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന വി​വാ​ദ കാ​ർ​ട്ടൂ​ണ്‍.
മ​ത സ്വാ​ത​ന്ത്ര്യ​വും മ​ത നി​ര​പേ​ക്ഷ​ത​യും നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ​ത്ത​ന്നെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം മ​ത​നി​ന്ദ​യ്ക്ക് കു​ട​പി​ടി​ക്കു​ന്ന​ത് അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണ് എ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു .