വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, June 16, 2019 10:17 PM IST
വ​ണ്ണ​പ്പു​റം: ജി​ല്ല വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ ആ​രം​ഭി​ച്ചു.
മ​ലേ​റി​യ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​ർ എം. ​ദാ​സ്, ഫൈ​ലേ​റി​യ ഇ​ൻ​സ്പെ​ക്ട​ർ എം.​എം.​സോ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മു​ള്ള​രി​ങ്ങാ​ട്,വെ​ള്ള​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ വീടു​ക​ളി​ൽ ഇ​ൻ​ഡോ​ർ​സ് പ്രേ​യിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
പ്ര​ദേ​ശ​ങ്ങളി​ൽ ഉ​റ​വി​ടം ക​ണ്ടെ​ത്തി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ നീ​ക്കം ചെ​യ്യും. ഇ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തും.
ക​ണ്ടെ​ത്തു​ന്ന ഉ​റ​വി​ട​ങ്ങ​ളു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​ഡ​ക്സ് ക​ണ്ട​ത്തു​ക​യും ഉ​യ​ർ​ന്ന ഇ​ൻ​ഡ​ക്സു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പി​എ​ച്ച്സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഫോ​ഗിം​ഗ്, സ്പ്രേ​യിം​ഗ് എ​ന്നി​വ ന​ട​ത്തും.
പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ. തോ​മ​സ്, ജെഎച്ച്ഐമാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.