ലോ​ക ര​ക്ത​ദാ​ന ദി​നാ​ചാ​രം ന​ട​ത്തി
Sunday, June 16, 2019 10:17 PM IST
മു​ട്ടം: ധ​ന്വ​ന്ത​രി പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലോ​ക​ര​ക്ത ദാ​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സി. ചാ​ക്കോ ര​ക്ത ദാ​ന​ത്തെ കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.

അ​യ​ൽ​ക്കൂ​ട്ട
ര​ജി​സ്ട്രേ​ഷ​ൻ

തൊ​ടു​പു​ഴ: പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം, മ​ണ​ക്കാ​ട്, ഇ​ട​വെ​ട്ടി, മു​ട്ടം, കു​മാ​ര​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ഓ​ഫീ​സു​ക​ളി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ അ​യ​ൽ​ക്കൂ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തും.
60 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള അ​ഞ്ചി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ഗ്രൂ​പ്പാ​യി കു​ടും​ബ​ശ്രീ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടെ ഒ​രു ഗ്രൂ​പ്പി​ൽ ര​ണ്ട് വ​നി​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​യ​ൽ​ക്കൂട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് കു​ടും​ബ​ശ്രീ ന​ൽ​കും. ഫോ​ണ്‍: 88 48 27 58 77.