യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം
Sunday, June 16, 2019 10:19 PM IST
ഉ​പ്പു​ത​റ: തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തി​നു ജ​ന​ങ്ങ​ളോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്. യു​ഡി​എ​ഫ് കാ​പ്പി​പ്പ​താ​ൽ കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു നി​യു​ക്ത എം​പി.
കേ​ര​ള​ത്തി​ലെ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​നു കി​ട്ടി​യ തി​രി​ച്ച​ടി​യാ​ണ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​വ​രു​ടെ പ​രാ​ജ​യം. സി​പി​എം നേ​താ​ക്ക​ളു​ടെ വോ​ട്ടു​പോ​ലും നേ​ടി​യാ​ണ് താ​ൻ വി​ജ​യി​ച്ച​ത​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.
ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​പ്പ​താ​ൽ വാ​ർ​ഡി​ൽ 27-ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് ഉ​പ്പു​ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​ക്സ​ണാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കാ​പ്പി​പ്പ​താ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​റി​യ​ക് തോ​മ​സ്, അ​രു​ണ്‍ പൊ​ടി​പാ​റ, കെ.​വി. സ​ലി, കെ.​പി. കേ​ശ​വ​ൻ, സാ​ബു വേ​ങ്ങ​വേ​ലി, വി.​കെ. കു​ഞ്ഞു​മോ​ൻ, ജി. ​ബേ​ബി, ജി. ​മു​രു​ക​യ്യ, പി. ​നി​ക്സ​ണ്‍, പി.​പി. ജോ​സ്, കു​ഞ്ഞു​മോ​ൻ പാ​റ​ക്ക​ൽ, ഷാ​ജി ളാ​മ​ണ്ണി​ൽ, കെ.​എം. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.