അ​ണ​ക്കെ​ട്ടു​ക​ളി​ലെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു
Sunday, June 16, 2019 10:19 PM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളു​ടെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​റു​കോ​ടി രൂ​പ​യ്ക്ക് ഇ-​ടെ​ണ്ട​റി​ലൂ​ടെ ല​ക്നൗ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന് കെ ​എ​സ്ഇ​ബി അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
അ​ണ​ക്കെ​ട്ടി​ന്‍റെ ഗാ​ല​റി​ക്കു​ള്ളി​ലാ​ണ് അ​ത്യാ​ധു​നി​ക ഇ​ല​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും താ​ഴു​ക​യും ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് അ​ണ​ക്കെ​ട്ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യി​ൽ ഉ​ണ്ടാ​കു​ന്ന ച​ല​ന​ങ്ങ​ൾ, ഭൂ​ക​ന്പ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴു​ണ്ടാ​കു​ന്ന വ്യ​തി​യാ​നം തു​ട​ങ്ങി​യ ഏ​തു നേ​രി​യ മാ​റ്റ​ങ്ങ​ളും കൃ​ത്യ​മാ​യ നി​ല​യി​ൽ അ​റി​യു​ന്ന​തി​ന് ഇ​തി​ലൂ​ടെ ക​ഴി​യും.
അ​ണ​ക്കെ​ട്ടി​ലെ ച​ല​ന​ങ്ങ​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും സി​ഗ്ന​ലി​ലൂ​ടെ മോ​ണി​റ്റ​റിം​ഗ് റൂ​മി​ൽ ല​ഭ്യ​മാ​കും.
ഇ​തി​നാ​യി ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ണി​റ്റ​റിം​ഗ് ഓ​ഫീ​സ് വാ​ഴ​ത്തോ​പ്പി​ൽ സ്ഥാ​പി​ക്കും. മോ​ണി​റ്റ​റിം​ഗ് യൂ​ണി​റ്റി​ന്‍റെ ഹെ​ഡ് ഓ​ഫീ​സ് കോ​ട്ട​യം പ​ള്ള​ത്ത് ചീ​ഫ് എ​ൻ​ജി​നിയ​റു​ടെ ഓ​ഫീ​സി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള നി​ര​വ​ധി അ​ണ​ക്കെ​ട്ടു​ക​ൾ കോ​ര​ള​ത്തി​ലു​ണ്ട്. ഈ ​അ​ണ​ക്കെ​ട്ടു​ക​ളു​ടെ ച​ല​ന​ങ്ങ​ളും മാ​റ്റ​ങ്ങ​ളും അ​റി​യു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക സം​വിധാ​നം നി​ല​വി​ലി​ല്ല.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന വി​വ​ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള വി​ല​യി​രു​ത്ത​ൽ മാ​ർ​ഗം. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക് യ​ഥാ​സ​മ​യം സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ലോ​ക ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്താ​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലും ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് കെ ​എ​സ്ഇ​ബി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.