യു​വ​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി
Sunday, June 16, 2019 10:19 PM IST
മൂ​ന്നാ​ർ: യു​വാ​വി​നെ വ​ശീ​ക​രി​ച്ച് മൂ​ന്നാ​റി​ലെ​ത്തി​ച്ച​ശേ​ഷം പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കും സ​ഹാ​യി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ശ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ സൈ​മ​ണ്‍, നി​ബി​ൻ, സു​ബി​ൻ, അ​ബി​ൻ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ദേ​വി​കു​ളം കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു.
സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യെ​ന്ന് ക​രു​തു​ന്ന യു​വ​തി​യേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, നി​ഖി​ൽ, മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ശ​ര​ണ്‍ എ​ന്നി​വ​രെ​യും ക​ണ്ടെ​ത്താ​നു​ണ്ട്. പി​ടി​യി​ലാ​യ ചെ​റു​പ്പ​ക്കാ​രെ ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
യു​വ​തി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​ണോ മൂ​ന്നാ​റി​ലെ​ത്തി​യ​തെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പു​സം​ഘം പ​ല​ത​വ​ണ മൂ​ന്നാ​റി​ൽ എ​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​രോ​ത​വ​ണ​യും വെ​വ്വേ​റെ ഹോ​ട്ട​ലു​ക​ളി​ലാ​ണ് സം​ഘം താ​മ​സി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 28-ന് ​എ​ത്തി​യ യു​വ​തി​യും യു​വാ​വും മൂ​ന്നാ​റി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ മൂ​ന്നാ​ർ കോ​ള​നി​യി​ലെ ലോ​ഡ്ജി​ലാ​ണ് മു​റി​യെ​ടു​ത്തി​രു​ന്ന​ത്. യു​വ​തി​യു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. യു​വ​തി​യോ​ടൊ​പ്പം മൂ​ന്നാ​റി​ലെ​ത്തി​യ യു​വാ​വി​നെ ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​ത്.