കൗ​തു​ക കാ​ഴ്ച​യാ​യി ഞ​ണ്ടി​ൻ​കൂ​ട്ടം
Sunday, June 16, 2019 10:19 PM IST
ചെ​റു​തോ​ണി: കൂ​ട്ട​മാ​യെ​ത്തി​യ ഞ​ണ്ടുകൾ കൗ​തു​ക​മാ​യി. വാ​ഴ​ത്തോ​പ്പ് പ​ള്ളി​ത്താ​ഴെ തോ​ട്ടി​ലാ​ണ് അ​ന്പ​തി​ല​ധി​കം ഞ​ണ്ടു​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യ​ത്.
തോ​ട്ടി​ൽ എ​ലി വീ​ണ​തോ​ടെ​യാ​ണ് ക​രി​ങ്ക​ല്ലി​ന്‍റെ വി​ട​വി​ലി​രു​ന്ന ഞ​ണ്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തു​ചാ​ടി​യ​ത്. ഇ​വ നി​മി​ഷ​നേ​രം​കൊ​ണ്ട് എ​ലി​യെ ഭ​ക്ഷി​ച്ചു​തീ​ർ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഞ​ണ്ടു​ക​ൾ ക​ല്ലി​ന്‍റെ വി​ട​വി​ലേ​ക്ക് തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു.
ഇ​ത്ര​യ​ധി​കം ഞ​ണ്ടു​ക​ൾ ഒ​ന്നി​ച്ചെ​ത്തി​യ​ത് നാ​ട്ടി​ൽ ച​ർ​ച്ച​യാ​കു​ക​യും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വ​യെ കാ​ണാ​നാ​യെ​ത്തു​ക​യും ചെ​യ്തു.