പാഴാക്കരുത് ഒ​രു​തു​ള്ളി വെ​ള്ളം​പോ​ലും
Tuesday, June 18, 2019 10:29 PM IST
ക​ട്ട​പ്പ​ന: അ​ൽ​പം വൈ​കി​യാ​ണെ​ങ്കി​ലും വ​രാ​നി​രി​ക്കു​ന്ന കാ​ല​വ​ർ​ഷ​ത്തെ ക​രു​ത​ലോ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഹൈ​റേ​ഞ്ച്. ജ​ല​സ്രോ​ത​സു​ക​ൾ നി​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ട്ടും ഒ​ഴു​കി ന​ഷ്ട​മാ​കാ​തെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ഇ​റ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​ളു​ക​ൾ ഒ​രു​ക്കു​ന്ന​ത്.
മു​ന്പെ​ന്ന​ത്തേ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി വേ​ന​ലി​ന്‍റെ ആ​രം​ഭ​ത്തോ​ടെ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ളു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഴ​വെ​ള്ള സം​ഭ​ര​ണം അ​നി​വാ​ര്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ​യും സ്ഥാ​ന​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം പൈ​പ്പു​ക​ളി​ലൂ​ടെ ഫി​ൽ​റ്റ​ർ സം​വി​ധാ​ന​ത്തി​ലെ​ത്തി​ച്ച് ജ​ല​സ്രോ​ത​സു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ്രാ​ഥ​മി​ക​മാ​യി അ​വ​ലം​ബി​ക്കു​ന്ന രീ​തി.
കേ​ര​ള​ത്തി​ൽ 1000 സ്ക്വ​യ​ർ ഫീ​റ്റ് മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും സാ​ധാ​ര​ണ ഒ​രു മ​ഴ​ക്കാ​ല​ത്ത് ഒ​രു​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. 1000 സ്ക്വ​യ​ർ ഫീ​റ്റ് മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും വെ​ള്ളം സം​ഭ​ര​ണി​യി​ലെ​ത്തി​ക്കാ​ൻ 5000 രൂ​പ​മാ​ത്ര​മേ ചെ​ല​വു വ​രു​ന്നു​ള്ളു. 1000 ലി​റ്റ​ർ വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങ​ണ​മെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് 500 രൂ​പ​യെ​ങ്കി​ലും മു​ട​ക്ക​ണം.
200 -300 ലി​റ്റ​ർ വാ​ട്ട​ർ ടാ​ങ്കി​ൽ പ​കു​തി​യേ​ളം ക​രി​യും മ​ണ​ലും മെ​റ്റ​ലും ആ​വ​ശ്യ​മെ​ങ്കി​ൽ ച​കി​രി​യും നി​റ​ച്ച് അ​തി​ലൂ​ടെ മേ​ൽ​ക്കൂ​ര​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം ക​ട​ത്തി​വി​ട്ട് കി​ണ​റു​ക​ളി​ൽ നേ​രി​ട്ടു സം​ഭ​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തേ​യു​ള്ളു. ആ​ദ്യ മ​ഴ​യി​ൽ മേ​ൽ​ക്കൂ​ര​യി​ലെ വെ​ള്ളം പു​റ​ത്തേ​ക്കു തു​റ​ന്നു വി​ട്ട് ബാ​ക്കി​യു​ള്ള​വ സം​ഭ​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണെ​ന്നും ഈ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. ജ​ല​സ്രോ​ത​സു​ക​ളി​ൽ സം​ഭ​രി​ക്കു​ന്ന​തു കൂ​ടാ​തെ പു​ര​യി​ട​ങ്ങ​ളി​ൽ​ത​ന്നെ വെ​ള്ളം താ​ഴ്ത്തി​യാ​ൽ വ​ര​ൾ​ച്ച ത​ട​യാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ഴ​യ്ക്കു മു​ന്പാ​യി വെ​ട്ടു​കി​ള കി​ള​ച്ച് വെ​ള്ളം ഭൂ​മി​യി​ൽ​ത​ന്നെ താ​ഴ്ത്തു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തു ന​ട​ക്കാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി പാ​ഴാ​കു​ക​യാ​ണ്.
ഹൈ​റേ​ഞ്ചി​ന്‍റെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​യു​ടെ സിം​ഹ​ഭാ​ഗ​വും ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ചെ​രി​ഞ്ഞാ​ണ് ഭൂ​മി​യു​ടെ കി​ട​പ്പ്്. ത​രി​ശാ​യ സ്ഥ​ല​ങ്ങ​ളി​ലും മ​ഴ​വെ​ള്ളം നി​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചാ​ലും വേ​ന​ൽ​കാ​ല​ത്തെ വ​ര​ൾ​ച്ച​യെ പ​ന്പ​ക​ട​ത്താം.