നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു
Tuesday, June 18, 2019 10:29 PM IST
ക​ട്ട​പ്പ​ന: ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ മു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു​ മു​ന്പി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കാ​ർ​ഡ് പു​തു​ക്ക​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്താ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ല​ഞ്ഞു.
വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ രാ​വി​ലെ ആ​റു​മു​ത​ൽ ടൗ​ണ്‍ ഹാ​ളി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ തൊ​ഴി​ൽ​ദി​നം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് എ​ത്തി​യ​ത്. 11 ആ​യ​തോ​ടെ ടൗ​ണ്‍​ഹാ​ൾ പ​രി​സ​രം ജ​ന​നി​ബി​ഡ​മാ​യി. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ എ​ത്താ​താ​യ​തോ​ടെ ആ​ളു​ക​ൾ സം​ഘ​ടി​ച്ച് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഘ​ടി​ച്ച​തോ​ടെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
തു​ട​ർ​ന്ന് ഉ​പാ​ധ്യ​ക്ഷ ലൂ​സി ജോ​യി​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ന്ന​ലെ എ​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും ഇ​ന്ന് കാ​ർ​ഡ് പു​തു​ക്കി​ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന ഉ​റ​പ്പി​ൽ ആ​ളു​ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച വ​ള്ള​ക്ക​ട​വി​ൽ ന​ട​ന്ന കാ​ർ​ഡ് പു​തു​ക്ക​ൽ ക്യാ​ന്പി​നി​ടെ സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. സെ​ർ​വ​ർ ത​ക​രാ​ർ സം​സ്ഥാ​ന​ത്തു​ട​നീ​ളം സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ അ​റി​യി​ച്ചു.