ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് മു​ട​ക്കി​യ​താ​യി പ​രാ​തി
Tuesday, June 18, 2019 10:29 PM IST
പീ​രു​മേ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സാ​മു​ഹി​ക​നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി നാ​ലു​ല​ക്ഷം രൂ​പ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ നി​ർ​വ​ഹ​ണ​ത്തി​നാ​യി ഐ​സി​ഡി​എ​സ് അ​ഴു​ത ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലു​ള്ള വ​ണ്ടി​പ്പെ​രി​യാ​ർ ഓ​ഫീ​സ​ർ​ക്കാ​ണ് ചു​മ​ത​ല ന​ൽ​ക​രു​ന്ന​ത്.
പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ലി​സ്റ്റ് ന​ൽ​കി​യി​ട്ടും സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​തെ അ​നാ​സ്ഥ കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ വ​ക​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ർ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ക്കി മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സി​ജി​ൻ, മി​നി ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.