ക​രി​ന്പ​ൻ സെ​ന്‍റ് തോ​മ​സി​ന് ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ
Tuesday, June 18, 2019 10:29 PM IST
ക​രി​ന്പ​ൻ: സി​ബി​എ​സ്ഇ പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഇ​ടു​ക്കി സ​ഹോ​ദ​യ​യി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ ക​രി​ന്പ​ൻ സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്.
സ്കൂ​ളി​ലെ അ​മ​ല ജോ​ജോ, ദേ​വി​ക സ​ന്തോ​ഷ്, എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. സോ​ഷ്യ​ൽ സ​യ​ൻ​സ്, മ​ല​യാ​ളം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ​ബ്ജ​ക്റ്റ് ടോ​പ്പേ​ഴ്സി​നു​ള്ള പു​ര​സ്കാ​ര​വും സ്കൂ​ളി​നു ല​ഭി​ച്ചു. സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ നൂ​റി​ൽ നൂ​റു മാ​ർ​ക്കും നേ​ടി ക്രി​സ്റ്റീ​ന പ്ര​സാ​ദും ദേ​വി​ക സ​ന്തോ​ഷും മ​ല​യാ​ള​ത്തി​ൽ 99 മാ​ർ​ക്ക് നേ​ടി അ​നി​ക തോ​മ​സും അ​മ​ല ജോ​ജോ​യു​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.
അ​മ​ല ജോ​ജോ, ദേ​വി​ക സ​ന്തോ​ഷ്, അ​നി​ക തോ​മ​സ് എ​ന്നി​വ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി​യ​തി​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ഈ​വ​ർ​ഷം 28 ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴ് ഫാ​സ്റ്റ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ ഇ​ടു​ക്കി സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കു​ഞ്ചി​ത്ത​ണ്ണി ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.
പ്ര​തി​ഭ​ക​ളെ ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ, സെ​ക്ര​ട്ട​റി ജോ​സ് പു​ര​യി​ടം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്ര​ഭ ഡി​എ​സ്ടി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.