അ​യ​ൽ​വാ​സി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Tuesday, June 18, 2019 10:30 PM IST
വ​ണ്ണ​പ്പു​റം:​അ​യ​ൽ​വാ​സി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് വാ​ണാ​ങ്ക​ണ്ട​ത്തി​ൽ രാ​ഹു​ൽ രാ​ജു (19)വി​നെ​യാ​ണ് കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ര​ണ്ടു മാ​സം മു​ന്പാ​ണ് രാ​ഹു​ലി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ മു​ള്ള​രി​ങ്ങാ​ട് ഭാ​ഗ​ത്തു നി​ന്നും പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ബൈ​ക്ക് വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച് പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.
ത​ല​ക്കോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ടു​ത്ത ബൈ​ക്ക് കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​ളി​യാ​ർ എ​സ്ഐ പി.​എ​സ്.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ​മാ​രാ​യ ബൈ​ജു രാ​മ​ൻ, സി.​കെ. മു​ജീ​ബ്, എ.​ടി. അ​ജി​ത്ത്, ജി​മ്മി ജോ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.