യോഗാ വാരാചരണം; ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, June 18, 2019 10:30 PM IST
ക​രി​ങ്കു​ന്നം: അ​ന്താ​രാ​ഷ്ട്ര യോ​ഗാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​ന്നം കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബ് ആ​ൻഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​യും പോ​ഷ​കാ​ഹാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. െനെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​സ​നൂ​പ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം. ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജെ​യിം​സ് ആ​ന​ക്ക​ല്ലാ​മ​ല, ബാ​ബു എ​ബ്ര​ബ​ഹം, പി.​ആ​ർ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​യു​ഷ് ഗ്രാം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ര​ഹ്ന സി​ദ്ധാ​ർ​ഥ​ൻ, റെ​ജി പി. ​തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.