അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, June 18, 2019 10:31 PM IST
തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്ദി​നാ​ച​ര​ണം 23നു ​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ സം​ഘ​ാട​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. രാ​വി​ലെ എ​ട്ടി​ന് തൊ​ടു​പു​ഴ ഗ​വ. ബോ​യി​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നും കൂ​ട്ട​യോ​ട്ടം ആ​രം​ഭി​ച്ച് 8.30ന് ​ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും.
ജി​ല്ല​യി​ലെ കാ​യി​ക താ​ര​ങ്ങ​ൾ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, എ​ൻ​സി​സി, സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ പ​ങ്കെ​ടു​ക്കും. ഹൈ​സ്കൂ​ൾ, പ്ല​സ്ടു, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പോ​ർ​ട്സ് ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ​മ​ത്സ​രം, 2003 ജ​നു​വ​രി ഒ​ന്നി​നും 2005 ജ​നു​വ​രി ഒ​ന്നി​നും ശേ​ഷം ജ​നി​ച്ച​വ​ർ​ക്കാ​യി ഫു​ട്ബോ​ൾ മ​ത്സ​രം, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​നാ​യി റോ​ള​ർ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.
യോ​ഗ​ത്തി​ൽ കേ​ര​ള ഒ​ളിന്പി​ക് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​ത് യു. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി എം.​എം. മ​ണി മു​ഖ്യരക്ഷാധികാരിയും എം​എ​ൽ​എ​മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ഇ.​എ​സ്. ബി​ജി​മോ​ൾ, എ​സ്. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​കളുമായിരിക്കും.
കെ.​എ​ൽ. ജോ​സ​ഫ്, എ​ൻ. ര​വീ​ന്ദ്ര​ൻ, എം.​മോ​നി​ച്ച​ൻ, പ്ര​ഫ. തോം​സ​ണ്‍ ജോ​സ​ഫ്, റ​ഫീ​ക്ക് പ​ള്ള​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും കെ.​ശ​ശി​ധ​ര​ൻ, റെ​ജി.​പി.​തോ​മ​സ്, ബോ​ബു ആ​ന്‍റ​ണി, അ​ബ്ദു​ൾ​സ​ലാം പി. ​ഖാ​ദ​ർ, ടി.​കെ. സു​കു, ജോ​സ് മാ​ത്യു, എം.​എ​സ്. പ​വ​ന​ൻ എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യും 51 അം​ഗ സം​ഘാ​ട​ക സ​മ​തി രൂ​പീ​ക​രി​ച്ചു.