കാ​റ്റി​ലും മ​ഴ​യി​ലും മൂ​ന്നൂ​റോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു
Wednesday, June 19, 2019 10:13 PM IST
ചെ​റു​തോ​ണി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. മ​ണി​യാ​റ​ൻ​കു​ടി വ​ട്ട​മേ​ട് കു​റ​വും​പി​ള്ളി​ൽ ജി​ജി ത​ങ്ക​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. എ​ണ്ണൂ​റോ​ളം വാ​ഴ​ക​ളാ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ മു​ന്നൂ​റി​ല​ധി​കം വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. കു​ല​ച്ചു​തു​ട​ങ്ങി​യ വാ​ഴ​ക​ളാ​യി​രു​ന്നു കാ​റ്റി​ൽ ന​ശി​ച്ച​ത്.

അ​ൻ​പ​തി​നാ​യി​രം രൂ​പ ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്തും കു​ടും​ബ​ശ്രീ​യി​ൽ​നി​ന്നും മ​റ്റു സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നു​മാ​യി വേ​റെ​യും പ​ണം ക​ട​മെ​ടു​ത്താ​ണ് കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്.

കൃ​ഷി​ഭ​വ​നി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നാ​ശ​ന​ഷ്ടം ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ലും വാ​ഴ ഒ​രു​പോ​ലെ​യ​ല്ല കു​ല​ച്ചി​ട്ടു​ള്ള​തെ​ന്നും അ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും പ​റ​ഞ്ഞ​താ​യി ജി​ജി പ​റ​ഞ്ഞു. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ഞ്ഞൂ​റ് വാ​ഴ​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടും ക​ണ​ക്കെ​ടു​ക്കു​വാ​ൻ​പോ​ലും ആ​രും എ​ത്തി​യി​ല്ലെ​ന്നും ജി​ജി പ​റ​ഞ്ഞു.