കാ​ല​വ​ർ​ഷം ദു​ർ​ബ​ലം; ഡാ​മു​ക​ളിൽ ജലനിരപ്പ് താഴുന്നു
Wednesday, June 19, 2019 10:13 PM IST
മൂ​ന്നാ​ർ: മ​ണ്‍​സൂ​ണ്‍ ശ​ക്ത​മാ​കാ​ത്ത ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലു​ള്ള ഡാ​മു​ക​ൾ വ​റ്റു​ന്ന നി​ല​യി​ലേ​ക്ക്. മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള എ​ന്നീ ഡാ​മു​ക​ളാ​ണ് വ​റ്റു​ന്ന​ത്. 55.4 മി​ല്യ​ൻ ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം ഉ​ൾ​ക്കാ​ള്ളാ​വു​ന്ന ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ത്തു​ശ​ത​മാ​നം മാ​ത്രം വെ​ള്ള​മാ​ണ് മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലു​ള്ള​ത്. സ​മീ​പ​കാ​ല​ത്തെ​ങ്ങും സം​ഭ​വി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് ഡാ​മി​ലെ വെ​ള്ള​ത്തി​ന് കു​റ​വു വ​ന്നി​ട്ടു​ള്ള​ത്.

പ്ര​തി​ദി​നം ര​ണ്ടു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഇ​വി​ടെ​നി​ന്നും ഇ​പ്പോ​ഴും അ​ത് തു​ട​രു​ന്നു​ണ്ട്. ഈ​നി​ല​യി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ പ​ത്തു ദി​വ​സ​ത്തി​ന​കം ഡാ​മി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റു​ന്ന നി​ല​യി​ലാ​ണ്.

കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ണ്ട​ള ഡാ​മും സ​മാ​ന അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള ര​ണ്ടു ഡാ​മും നി​റ​യു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ മ​ണ്‍​സൂ​ണ്‍ കാ​ല​മാ​യ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണെ​ങ്കി​ലും ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ത്ര​യ​ധി​കം വെ​ള്ളം താ​ഴ്ന്നി​ട്ടി​ല്ല. മേ​ഖ​ല​യി​ലെ മ​ഴ​യു​ടെ കു​റ​വി​നൊ​പ്പം പ്ര​തി​വ​ർ​ഷം 284 മെ​ഗാ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വു​ന്ന ഇ​വി​ടെ​നി​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷം പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ച​തും വെ​ള്ളം കു​റ​യാ​ൻ കാ​ര​ണ​മാ​യി.

ഡാ​മി​ൽ വെ​ള്ളം കു​റ​ഞ്ഞ​ത് ടൂ​റി​സ​ത്തി​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഡാ​മി​ലെ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ ഹൈ​ഡ​ൽ ടൂ​റി​സം വ​കു​പ്പ് ന​ട​ത്തി​വ​ന്ന ബോ​ട്ടിം​ഗു​ക​ളെ​ല്ലാം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രാ​ൾ​മാ​ത്രം ഓ​ടി​ക്കാ​നാ​വു​ന്ന വാ​ട്ട​ർ സ്കൂ​ട്ട​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ കു​ണ്ട​ള ജ​ലാ​ശ​യ​ത്തി​ലെ ബോ​ട്ടിം​ഗു​ക​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ബോ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ച​തോ​ടെ മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും നി​ല​ച്ച മ​ട്ടാ​ണ്. ക​ഴി​ഞ്ഞ​മാ​സം ഒ​രു​ദി​വ​സം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന മാ​ട്ടു​പ്പെ​ട്ടി​യി​ൽ ഇ​പ്പോ​ൾ അ​ഞ്ഞൂ​റി​ൽ​താ​ഴെ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണെ​ത്തു​ന്ന​ത്.