ജി​ല്ലാ വ​നി​താ വ​ടം​വ​ലി മ​ത്സ​രം 29നു ​ഉ​ടു​ന്പ​ന്നൂ​രി​ൽ
Wednesday, June 19, 2019 10:13 PM IST
തൊ​ടു​പു​ഴ : ആ​റാ​മ​ത് ജി​ല്ലാ വ​നി​താ വ​ടം​വ​ലി മ​ത്സ​രം ജൂ​ണ്‍ 29നു ​ഉ​ടു​ന്പ​ന്നൂ​ർ പി.കെ. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​സ​ഫ് ബി​നോ​യി, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
രാ​വി​ലെ 10.30ന് ​ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച് ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 15 വ​യ​സി​ൽ താ​ഴെ (360 കി​ലോ​, 2005-2006ൽ ​ജ​നി​ച്ച​വ​ർ), 17 വ​യ​സി​ൽ താ​ഴെ (400,420 കി​ലോ, 2003-2004ൽ ​ജ​നി​ച്ച​വ​ർ), 19 വ​യ​സി​ൽ താ​ഴെ (460 കി​ലോ, 2001-2002ൽ ​ജ​നി​ച്ച​വ​ർ), സീ​നി​യ​ർ (500 കി​ലോ, 2001ന് ​മു​ന്പ് ജ​നി​ച്ച​വ​ർ) എ​ന്നി​വ​ർ​ക്ക് പ​ങ്കെടു​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ 29ന് ​രാ​വി​ലെ 10.30നു​മു​ന്പാ​യി തൂ​ക്കം തി​ട്ട​പ്പെ​ടു​ത്ത​ണം.
മേ​ല​ധി​കാ​രി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ ഒ​ട്ടി​ച്ച എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എന്നിവ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം.​ഫോ​ണ്‍: 9447876339, 9647491990.