സ​ർ​ക്കാ​ർ നി​ല​പാ​ടുമൂ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് 50 കോ​ടി ന​ഷ്ട​മാ​യ​താ​യി ആ​ക്ഷേ​പം
Wednesday, June 19, 2019 10:13 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക നി​യ​ന്ത്ര​ണം മൂ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്് 2018-19 വ​ർ​ഷം 50 കോ​ടി ന​ഷ്ട​മാ​യ​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ൻ​ഫ​ന്‍റ് തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​പ്ര​ള​യം മൂ​ലം ത​ക​ർ​ന്ന ഹൈ​റേ​ഞ്ച് മേ​ഖ​ല​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി ഡി​പി​സി അം​ഗീ​കാ​രം നേ​ടി​യ​ത് 600 പ​ദ്ധ​തി​ക​ൾ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ 2019 മാ​ർ​ച്ചി​ൽ ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക വ​ഴി പ​ണം മാ​റി ന​ൽ​കാ​തെ 370 ഓ​ളം ബി​ല്ലു​ക​ൾ ക്യൂ ​ലി​സ്റ്റി​ൽ​പ്പെ​ടു​ത്തു​ക​യും ഈ ​ബി​ല്ലു​ക​ൾ 2019-20 വാ​ർ​ഷി​ക​പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്ത​തു​വ​ഴി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് 50 കോ​ടി ന​ഷ്ട​മാ​യ​ത്.
പ്ര​ള​യം മൂ​ലം 2018 ഓ​ഗ​സ്റ്റ് മു​ത​ൽ ഡി​സം​ബ​ർ വ​രെ ജി​ല്ല​യി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രി​ക​യും 2019 ഏ​പ്രി​ലി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച​ട്ടം വ​രു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി 2018 ഡി​സം​ബ​ർ 31ന് ​അ​ക​മാ​യി 2019-2020 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് ഡി​പി​സി അം​ഗീ​കാ​രം നേ​ട​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യം മൂ​ലം പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് മൂ​ന്നു മാ​സം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നി​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും പ്ര​ള​യം മൂ​ലം ത​ക​ർ​ന്ന റോ​ഡു​ക​ളും പ​ദ്ധ​തി ന​ട​ത്തി​പ്പ് പി​ന്നോ​ട്ട​ടി​ക്കാ​ൻ കാ​ര​ണ​മാ​യി. കൂ​ടാ​തെ ഫെ​ബ്രു​വ​രി മു​ത​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ട്ര​ഷ​റി നി​യ​ന്ത്ര​ണ​വും ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ പ​ദ്ധ​തി ന​ട​ത്തി​പ്പ് സാ​വ​ധാ​ന​ത്തി​ലാ​ക്കാ​ൻ ഇ​ട​യാ​ക്കി.
2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് മാ​ർ​ച്ച് 31ന് ​അ​ക​മാ​യി ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ച് മാ​റേ​ണ്ടി​യി​രു​ന്ന 370 ഓ​ളം ബി​ല്ലു​ക​ൾ ക്യൂ ​ലി​സ്റ്റി​ൽ​പ്പെ​ടു​ത്തു​ക​യും ബി​ല്ലു​ക​ൾ​ക്ക് ന​ൽ​കേ​ണ്ട തു​ക 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും ന​ൽ​കാ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​വ​ഴി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് സ​ർ​ക്കാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ കൊ​ണ്ടെ​ത്തി​ച്ചു. ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക വ​ഴി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് വ​ന്നി​ട്ടു​ള്ള 50 കോ​ടി​യു​ടെ സ്പി​ൽ ഓ​വ​ർ പ്ര​വ​ർ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 2019-20 വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ​യും സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു ത​രു​ക​യും 2018-19 വാ​ർ​ഷി​ക​പ​ദ്ധ​തി​ക്ക് ബ​ജ​റ്റ് വി​ഹി​ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​തും സ​ർ​ക്കാ​ർ തി​രി​കെ എ​ടു​ത്ത​തു​മാ​യ മു​ഴു​വ​ൻ തു​ക​യും പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​തി​നാ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​ന് എ​തി​രെ ഹ​ർ​ജി ന​ൽ​കി​യ​തെ​ന്നും ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജി​ല്ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്ക് എ​തി​രെ ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കൂ​ടി​യാ​യ ഇ​ൻ​ഫ​ന്‍റ് തോ​മ​സ് അ​റി​യി​ച്ചു.