വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്കം
Wednesday, June 19, 2019 10:13 PM IST
ഇ​ടു​ക്കി: വാ​യ​ന​യു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​ത്തൂ​വ​ൽ ഗ​വ. ഹ​യ​ർ സ്ക്കെ​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി.
വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബി​ജി വാ​യ​ന​പ​ക്ഷാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​ദി​ന പ്ര​തി​ജ്ഞ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ജി​താ​കു​മാ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പി.​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ക്ഷാ​ച​ര​ണം ഐ​വി ദാ​സി​ന്‍റെ ജ​ൻ​മ​ദി​ന​മാ​യ ജൂ​ലൈ ഏ​ഴി​നാ​ണ് സ​മാ​പി​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക, വാ​യ​ന ച​ർ​ച്ച, വാ​യ​നാ മ​ത്സ​രം എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ക്ഷാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് എ​ന്നീ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വെ​ള്ള​ത്തൂ​വ​ൽ ജി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​ആ​ർ അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജി. സ​ത്യ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ്കു​മാ​ർ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എ​ൻ.​എം. കു​ര്യ​ൻ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് കാ​വു​മ​റ്റം, കാ​ൻ​ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തു​ണ്ട​ത്തി​ൽ, കെ.​വി. ര​വീ​ന്ദ്ര​ൻ, പി.​എ​ക്സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.