ബാ​ങ്കു​ക​ൾ 7913.61 കോ​ടി വാ​യ്പ ന​ൽ​കി; അ​നു​പാ​ത​ത്തി​ൽ ഇ​ടു​ക്കി ഒ​ന്നാ​മ​ത്
Wednesday, June 19, 2019 10:14 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 201819 സാ​ന്പ​ത്തി​ക വ​ർ​ഷം 7913.61 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി വി​ല​യി​രു​ത്തി. ഇ​തി​ൽ 6886.88 കോ​ടി രൂ​പ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്.
ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വാ​യ്പ​യാ​യി 4257.45 കോ​ടി​യും കാ​ർ​ഷി​കേ​ത​ര വാ​യ്പ​യാ​യി 589.83 കോ​ടി​യും മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ 2039.60 കോ​ടി​യും വാ​യ്പ​യാ​യി അ​നു​വ​ദി​ച്ചു. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷം ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ നി​ക്ഷേ​പം ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 14.79 ശ​ത​മാ​നം വ​ർ​ധി​ച്ച് 8221.73 കോ​ടി​യാ​യി. ബാ​ങ്ക് വാ​യ്പ 15.98 ശ​ത​മാ​നം വ​ർ​ധി​ച്ച് 10343.69 കോ​ടി​യാ​യി. വാ​യ്പാ നി​ക്ഷേ​പാ​നു​പാ​തം 125.73 ശ​ത​മാ​ന​മാ​ണ്.
ഇ​ത് സം​സ്ഥാ​ന​ത്ത് ത​ന്നെ​ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണ്. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യാ​യ റീ ​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം ​പ​ദ്ധ​തി​യി​ൽ 189 കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ 370 പേ​ർ​ക്ക് 3.61 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി. ഉ​ജ്ജീ​വ​ന പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു. ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ൽ ബാ​ങ്കു​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ പ​റ​ഞ്ഞു. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ വേ​ദ് പ്ര​കാ​ശ് അ​റോ​റ, ആ​ർ​ബി​ഐ ലീ​ഡ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ർ വി. ​ജ​യ​രാ​ജ്, ന​ബാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ശോ​ക് കു​മാ​ർ നാ​യ​ർ, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ്യ​വ​സാ​യ വ​കു​പ്പ്, ഖാ​ദി വി​ല്ലേ​ജ് ബോ​ർ​ഡ്, കു​ടും​ബ​ശ്രീ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കാ​ർ​ഷി​ക വ​കു​പ്പ്, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ്, വെ​ജി​റ്റ​ബി​ൾ ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, റ​ബ​ർ ബോ​ർ​ഡ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു